ജെ.പി.നഡ്ഡ-വീണാ കൂടിക്കാഴ്ച:അനുമതി ലഭിച്ചാൽ ഇന്ന് കാണും; വീണാ ജോർജ്

ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കു ഇന്ന് സമയം ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ അദ്ദേഹത്തെ കാണുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശാ പ്രവർത്തകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.’കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. ഇന്ന് ലഭിക്കുകയാണെങ്കിൽ ഇന്ന് തന്നെ അദ്ദേഹത്തെ കാണും. അല്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും കൂടിക്കാഴ്ചയ്ക്ക് എത്തുംമെന്നും വീണാ…

Read More

കനത്ത ചൂടിൽ നേരിട്ടുള്ള വെയില്‍ കൊള്ളരുത്: ഗര്‍ഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ജാഗ്രത പാലിക്കണം; മന്ത്രി

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

Read More

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം ; അന്വേഷിക്കാൻ ആരോഗ്യ സർവകലാശാലയോട് നിർദേശം നൽകി മന്ത്രി വീണാ ജോർജ്

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. അതേസമയം കേസിൽ കോളേജ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തി. സഹപാഠികളായ മൂന്നു വിദ്യാർത്ഥികൾക്ക് കോളേജിൽ അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അത് കോളേജിനുള്ളിൽ തന്നെ പരിഹരിച്ചതാണെന്നും ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചർ ഉൾപ്പെടെ മൊഴി നൽകി. ആരോപണ വിധേയരായ വിദ്യാർത്ഥിനികളെയും അടുത്ത ദിവസം പൊലീസ് ചോദ്യം…

Read More

ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും; മന്ത്രി വീണാ ജോർജ്

അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ് രം​ഗത്ത്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വീണ ജോർജ്; നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും

പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം സംഭവിക്കുന്നത്. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58)4 ആണ് മരിച്ചത്. വീട്ടുമുറ്റത്ത്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശബരിമല ദർശനം കഴിഞ്ഞുവരുന്ന തീർഥാടകർക്ക് പമ്പയിൽ കെ എസ് ആർ ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പമ്പയിൽ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. ……………………………….. ബിഹാറിൽ 13 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം തകർന്നുവീണു. നിർമിച്ചിട്ട് അഞ്ച്…

Read More