2024-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; മൈക്രോ ആർഎൻഎ കണ്ടുപിടിച്ച വിക്ടർ അംബ്രോസിനും ഗാരി റോവ്കിനും പുരസ്‌കാരം

2024-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസും ഗാരി റോവ്കിനും പുരസ്‌കാരം പങ്കിട്ടു. മൈക്രോ ആർ.എൻ.എ. കണ്ടെത്തുകയും, ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവർക്കും നൊബേൽ ലഭിച്ചത്.

Read More

വൈദ്യുതി ഇല്ലാത്ത ഇന്ത്യയിലെ ഒരു കൊട്ടാരത്തിൽ രാജീവ് ഗാന്ധി, ബിൽ ക്ലിന്‍റൺ തുടങ്ങിയ പ്രമുഖർ താമസിച്ചിട്ടുണ്ട്

രാജസ്ഥാനിലെ രൺഥഭോർ ദേ​ശീ​യോ​ദ്യാ​നത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. ര​ൺ​ഥം​ഭോ​റിന്‍റെ ഹൃ​ദ​യം എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന “ജോ​ഗി മ​ഹ​ൽ’ ആണ് സഞ്ചാരികളുടെ  സ്വപ്നക്കൊട്ടാരം. നാ​ഷ​ണ​ൽ പാ​ർ​ക്കിന്‍റെ സോ​ൺ മൂന്നിൽ  ജോ​ഗി മ​ഹ​ൽ ത​ടാ​കക്കരയിലാണ്  ജോ​ഗി മ​ഹ​ൽ  സ്ഥിതിചെയ്യുന്നത്.  700 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള, ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കെ​ട്ടി​ട​മാ​ണ് ജോ​ഗി മ​ഹ​ൽ. ര​ൺ​ഥം​ഭോ​റിലെ ഭ​ര​ണാ​ധി​കാ​രി റാ​വു ഹ​മ്മി​ർ തന്‍റെ ഗു​രു​വിനു വേ​ണ്ടി പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഇ​ത്. ഈ ​ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ എട്ടിലേറെ മുറികളുണ്ട്. നാ​ഥ് വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ളെ ജോ​ഗി എ​ന്നും വി​ളി​ക്കും, അ​ങ്ങ​നെ​യാ​ണ് ഈ ​സ്ഥ​ല​ത്തി​നു…

Read More

80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം

സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ 12 വയസിൽ താഴെയുള്ള 80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം. അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയാണ് കേരളം മാതൃകയായത്. ഇവർക്കുള്ള തുടർചികിത്സയും അടുത്ത ഘട്ടത്തിലുള്ള സൗജന്യ മരുന്നുകളും ആരോഗ്യവകുപ്പ്‌ തന്നെ നൽകും.  മുൻപ് ആറ് വയസ് എന്ന നിബന്ധന അടുത്തിടെയാണ്‌ 12 വയസ് വരെയാക്കിയത്‌. ആറ് വയസിന് മുകളിലുള്ള 23 കുട്ടികൾക്കാണ്‌ മരുന്ന് നൽകിയത്‌. ഇതുൾപ്പെടെ 12…

Read More

‘ഫാർമസിയിൽ നിന്ന് മരുന്നു മാറി നൽകി’; തിരൂരിൽ വൃക്ക രോഗിയായ വീട്ടമ്മയുടെ മരണത്തിൽ പരാതിയുമായി കുടുംബം

മലപ്പുറം തിരൂരിലെ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. ആലത്തിയൂർ സ്വദേശി പെരുള്ളി പറമ്പിൽ സ്വദേശി ആയിശുമ്മയാണ് മരിച്ചത്. തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്നും മാറി നൽകിയ മരുന്ന് കഴിച്ചതാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് ആയിശുമ്മ കഴിഞ്ഞ മാസം 18ന് തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളിൽ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം; കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് അനുവദിക്കും

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും മരുന്ന് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്നും വിതരണക്കാർ അറിയിച്ചു. കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് തന്നെ അനുവദിക്കും. കഴിഞ്ഞ വർഷത്തെ മുഴുവൻ കുടിശ്ശികയുടെ പകുതി ഈ മാസം 22ന് ലഭിക്കും. ഈ മാസം 31 നുള്ളിൽ 2023 ലെ മുഴുവൻ കുടിശ്ശികയും ലഭിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയതോടെയാണ് വിതരണക്കാർ മരുന്ന് നൽകാമെന്ന് സമ്മതിച്ചത്. മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം പ്രതിസന്ധിയിലായിട്ട്…

Read More

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകിയാൽ കർശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ വകുരപ്പ് മന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും.ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും നല്‍കും.കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് പറയുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കാരുണ്യയില്‍ മരുന്ന് ലഭിക്കുന്നില്ലെങ്കില്‍…

Read More

അലുമിനിയം ഫോയിൽ എന്തുകൊണ്ട് മരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്നു?; അറിയാമോ..?

ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിൽ പാക്കിംഗ് മെറ്റീരിയൽ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കുക, കൃത്രിമത്വം തടയുക ഇതെല്ലാം മരുന്നു വ്യവസായത്തിലെ ചില വെല്ലുവിളികളാണ്. അലുമിനിയം ഫോയിൽ ആണ് പാക്കിംഗിനായി കമ്പനികൾ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളിൽനിന്നും മനുഷ്യസമ്പർക്കത്തിൽനിന്നും മരുന്നുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ പായ്ക്കിംഗിൽ എന്തെങ്കിലും പാളിച്ച സംഭിച്ചാൽ വലിയ അപകട സാധ്യതകൾ ക്ഷണിച്ചുവരുത്തും. അലൂമിനിയം പാക്കിംഗ് എന്തുകൊണ്ട് അനുയോജ്യം? അസാധാരണമായ ഗുണങ്ങളാൽ മെഡിസിൻ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയിൽ പാക്കിംഗ്…

Read More

ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം; റിപ്പോർട്ട് പുറത്ത്

ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകള്‍ക്കെതിരെയാണ് കണ്ടെത്തല്‍. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഗാബിയ, ഉസ്ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്സ്…

Read More

വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോവിന്

വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോവിന്. മനുഷ്യന്റെ ജനിതക പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. സ്റ്റോക്ക്ഹോമിലെ കരോലിൻക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാൻ ആണ് പ്രഖ്യാപനം നടത്തിയത്. 10 മില്യൻ സ്വീഡിഷ് ക്രൗൺസ്(ഏകേദശം 7.37 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ആദിമമനുഷ്യന്റെ ജനിതകഘടനയും മനുഷ്യപരിണാമവുവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകൾ മുൻനിർത്തിയാണ് സ്വാന്റെയെ പുരസ്‌കാരത്തിനു പരിഗണിച്ചതെന്നാണ് അവാർഡ് കമ്മിറ്റി അറിയിച്ചത്.

Read More