എംഡിഎംഎ പൊതിയോടെ വിഴുങ്ങി; കോഴിക്കാട് യുവാവ് മരിച്ചു

പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍…

Read More

എംഡിഎംഎ കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

രാസലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍  സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ലഹരി കേസില്‍ തന്‍റെ ഡ്രൈവര്‍ പൊലീസിന്‍റെ പിടിയിലായതിനു പിന്നാലെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവില്‍ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ മാസം പതിനഞ്ചിന് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്ന് രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഈ കേസില്‍ തൊപ്പിയുടെ ഡ്രൈവര്‍ ജാബിറും അറസ്റ്റിലായി.  ഇതോടെയാണ് തൊപ്പി മുന്‍കൂര്‍…

Read More

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ; മയക്കുമരുന്ന് കണ്ടെത്തിയത് ഭർത്താവിനൊപ്പം താമസിച്ച വീട്ടിൽ നിന്ന്

രാസലഹരിയായ എംഡിഎംഎയുമായി സീരിയൽ നടിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് എന്ന പാർവതി (36) ആണ് പിടിയിലായത്. പരവൂർ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഭർത്താവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഷംനത്തിന് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി…

Read More

എറണാകുളം അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽ

എറണാകുളം അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോണിനെയാണ് മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് പൊലീസ് 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Read More

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 99 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നത്തിയത്. ചേരാപുരം സ്വദേശികളായ തട്ടാർകണ്ടി സിറാജ്, പടിക്കൽ സജീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മൈസൂരിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാമ് പോലീസ് പറയുന്നത്.

Read More

കോഴിക്കോട്ട് നഗരത്തിൽ എംഡിഎംഎയുമായി 18കാരിയും യുവാവും പിടിയിൽ

കോഴിക്കോട് നഗരത്തിൽ 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരിയും യുവാവും പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് പിടിയിലായത്. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിൽപന. മെഡിക്കൽ കോളജ് പൊലീസും നർകോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. എംഡിഎംഎ കർണാടകയിൽ നിന്നും കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. 

Read More

ലക്ഷങ്ങൾ വിലയുള്ള രാസലഹരിയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂർ ചാവക്കാട് ആഡംബര ബൈക്കുകളിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. 105 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് എക്സൈസ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി 27കാരൻ അമർ ജിഹാദ്, തൃശ്ശൂർ തളിക്കുളം സ്വദേശി 42കാരൻ ആഷിഫ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. യു. ഹരീഷും സംഘവും ചാവക്കാട് ടൗണിൽ നടത്തിയ തെരച്ചിലിൽ അമർ ജിഹാദാണ് ആദ്യം പിടിയിലായത്. 5 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് കണ്ടെടുത്തു. ബൈക്കിൽ കറങ്ങിനടന്ന് ലഹരി വിൽപ്പന…

Read More

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വയനാട്- തിരുനെല്ലിയിൽ അധിമാരക ലഹരിയുമായി രണ്ടുപേർ പിടിയിൽ. എ​സ്.​ഐ വി.​പി. സാ​ജ​നും സം​ഘ​വും കാ​ട്ടി​ക്കു​ളം ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെയാണ് അ​തി​മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ യു​മാ​യി വ​ന്ന കാ​ർ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളെ പി​ടി​കൂ​ടിയത്. പ​ന​മ​രം കീ​ഞ്ഞു​ക​ട​വ് പ​ട്ടു​കു​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (30), കൂ​ളി​വ​യ​ൽ കു​ന്നോ​ത്ത് വീ​ട്ടി​ൽ എ. ​അ​ഷ്ക​ർ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 47 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More