യുവതിയെ സാമൂഹിക മാധ്യമത്തിൽ സ്ഥിരമായി പിന്തുടർന്ന് ശല്യംചെയ്തു; യുവാവ് പിടിയിൽ

യുവതിയെ സാമൂഹിക മാധ്യമത്തിൽ മോശമായി ചിത്രീകരിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ പത്തനംതിട്ടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് നിവാസിൽ സുമേഷിനെയാണ് (34) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ യുവതിയെയാണ് ഇയ്യാൾ സാമൂഹിക മാധ്യമത്തിൽ സ്ഥിരമായി പിന്തുടർന്ന് ശല്യംചെയ്യുകയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിന്റെ കാമുകിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് കോടതിയിൽ…

Read More

കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

കുടക് വിരാജ്പേട്ട താലൂക്കിലെ പൊന്നമ്പേട്ടിനടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കാപ്പിത്തോട്ടം സൂപ്പർവൈസറായ ചെല്ലയാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആറരയോടെ പ്രഭാത നടത്തത്തിന് പോയപ്പോഴാണ് കാട്ടാന അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെല്ല സംഭവസ്ഥലത്ത് തന്നെ മരിച്ചു. വനംവകുപ്പ് ജീവനക്കാർ പ്രദേശത്ത് ആനക്കായി തിരച്ചിൽ ആരംഭിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഗംഗാധർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശശി എന്നിവർ സ്ഥലത്തെത്തി.

Read More

മദ്യലഹരിയിൽ അതിക്രമം; ചോദ്യം ചെയ്ത ഭാര്യയെ കൊന്ന് കുഴിച്ചുമൂടി

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ മദ്യലഹരിയില്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. വിജയ് എന്നയാളാണ് ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സുഖ്ദേവ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിര്‍ത്തിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന്…

Read More

10 വയസ്സുകാരിയെ 19 കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി

മുംബൈയിലെ താനെയിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് ആളില്ലാത്ത അപ്പാർട്‍മെന്റിൽ എത്തിച്ചായിരുന്നു പീഡനവും കൊലപാതകവും നടത്തിയത്. സംഭവത്തിൽ പത്തൊൻപതുകാരനായ പ്രതി ആസിഫ് മൻസൂരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം ഒന്നാം നിലയിലെ അപ്പാർട്ട്മെന്റിലെ ശുചിമുറിയിൽനിന്നു താഴേക്ക് എറിയികുയായിരുന്നെന്നാണ് റിപ്പോർട്ട്. അപാർട്മെന്റിനു സമീപമുള്ള ഓടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. അപകടമരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന്…

Read More

പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽനിന്നിറങ്ങി ഓടി; ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് മരിച്ചത്. 42 വയസായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാൽ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു….

Read More

ബത്തേരിയിൽ 85 കിലോ പുകയില ഉൽപ്പന്നങ്ങളുമായി വിതരണക്കാരൻ പിടിയിൽ

വയനാട്ടിൽ വിതരണം ചെയ്യാൻ പാഴ്സൽ വഴി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ മൊത്തക്കച്ചവടക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. ബത്തേരി മാനിക്കുനി വയല്‍ദേശം അശോക് നിവാസില്‍ അശോക് (45) ആണ് എക്‌സൈസിന്റെ പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജിൻസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി ഉണ്ടായത്. സുല്‍ത്താന്‍ബത്തേരിയിലെ ഒരു പാഴ്‌സല്‍ സ്ഥാപനത്തിലെത്തിയ പാഴ്‌സലില്‍ സംശയം തോന്നിയ ജീവനക്കാര്‍ എകൈസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പാഴ്‌സല്‍ പരിശോധിക്കുകയും വിലാസത്തിലുള്ള ആളെ പിടികൂടുകയുമായിരുന്നു. അശോകിന്റെ വീട്ടില്‍ നടത്തി വിശദമായ…

Read More

കാട്ടാനയെ കണ്ട് ഭയന്നോടി; വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കോതമംഗലം കോട്ടപ്പടിയില്‍ വീടിനുസമീപം എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭയന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. തുരത്തിയോടിക്കാന്‍ ശ്രമിക്കവെ ആന തിരിഞ്ഞുനിന്നത് കണ്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടിക്കയറിയ കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30-നായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു കുഞ്ഞപ്പന്‍. ഇതിനിടെ ഓടിക്കാന്‍ എത്തിയവര്‍ക്കുനേരെ ആന തിരിഞ്ഞുനിന്നു. പെട്ടെന്ന് ഭയന്നുപോയ കുഞ്ഞപ്പന്‍ വീട്ടിലേക്ക് ഓടിക്കയറുകയും ശേഷം കുഴഞ്ഞു വീഴുകയും ചെയ്തു. പിന്നാലെ പെരുവാരൂരില്‍ ആശുപത്രിയില്‍…

Read More