
മഹാകുംഭമേള മൃത്യുകുംഭമായെന്ന് മമത ബാനർജി
മഹാകുംഭമേള മൃത്യുകുംഭമായെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാറിനും യു.പിയിലെ ബി.ജെ.പി സർക്കാറിനും കുംഭമേള കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. പശ്ചിബംഗാൾ നിയമസഭയിലാണ് മമത ബാനർജിയുടെ പരാമർശം. കുംഭമേളയേയും ഗംഗാ നദിയേയും ബഹുമാനിക്കുന്നു എന്നു പറഞ്ഞ മമത പാവപ്പെട്ടവർക്കായി ഒരു സൗകര്യവും ഒരുക്കിയില്ലെന്നും തിക്കും തിരക്കും കുംഭമേളയിൽ സാധാരണയായി മാറിയെന്നും ഇതിനെതിരെ മുന്നൊരുക്കം നടത്തണമായിരുന്നുവെന്നും വ്യക്തമാക്കി. അതേസമയം ബംഗ്ലാദേശ് തീവ്രവാദികളുമായി തന്റെ പാർട്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാൻ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും മമത പറഞ്ഞു….