
കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല ; ഭരണം ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും എംഎ ബേബി
കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ലെന്ന് എം.എ ബേബി. ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ല. അതാണ് സർക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമെന്ന് എം.എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ പരമ്പരയാണ് നടക്കുന്നത്. കേരളത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തിയത് പിണറായി സർക്കാരാണ്. കോൺഗ്രസ്…