
15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ തുടങ്ങും; ഇന്‍വെസ്റ്റ് കേരളയിൽ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്
ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്‍റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്‍റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിൽ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ കേരളത്തിൽ 5 വർഷത്തിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ പുതിയ സംരംഭങ്ങളിൽപ്പെടും. ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി മാറിയ ഇൻവെസ്റ്റ് കേരള നിക്ഷേപക…