
ലൈംഗികാധിക്ഷേപം നടത്തിയെന്ന് സാന്ദ്ര തോമസിന്റെ പരാതി: ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു
ലൈംഗികാധിക്ഷേപം നടത്തിയെന്ന നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയിൽ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. സാന്ദ്രയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിനു കേസ് കൈമാറി. മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സാന്ദ്ര തോമസ് നിർമിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ…