സ്റ്റാർട്ട്അപ്പ് രംഗത്ത് സംസ്ഥാന സർക്കാരിൻ്റെ നേട്ടം; റിപ്പോർട്ട് പണം നൽകി തയ്യാറാക്കിയതെന്ന് വിഡി സതീശൻ 

സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്റ്റാർട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാർട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. 48000 യു.എസ് ഡോളർ സ്റ്റാർട്ടപ് ജെനോം കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും അദ്ദേഹം വിമർശിച്ചു. 2019-2021- കോവിഡ് കാലവുമായി താരതമ്യം ചെയ്ത് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം ഉണ്ടാക്കിയത്. 2021 മുതൽ 2024 വരെ സർക്കാർ റിപ്പോർട്ട് തയ്യാറാക്കൻ പണം കൊടുത്തു. രാജ്യത്ത്  മോദി സർക്കാർ…

Read More

വികസനത്തിന് തുടർച്ച പ്രധാനം; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്നാണ് കോൺഗ്രസിൻ്റെ രഹസ്യ സർവേ ഫലം: കെ.എൻ ബാലഗോപാൽ

കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്. പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്തിൽ നിന്നും 12 ലേക്ക് യു.ഡി.എഫിൻറെ സീറ്റ് വർധിച്ചു. കൂടാതെ യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവുമെന്നും സതീശൻ വ്യക്തമാക്കി. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകൾ വർധിച്ചിട്ടുണ്ട്. തുടർച്ചയായ ഈ വിജയങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന…

Read More

ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി; യുഡിഎഫ് അവിശ്വാസം പാസായി

ചുങ്കത്തറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍.ഡി.എഫ്. ഭരണം വീണത്. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. പി.വി. അന്‍വര്‍ ഇടപെട്ടാണ് വൈസ് പ്രസിഡന്റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. പോലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി ചുങ്കത്തറയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി….

Read More

പാർട്ടിയിൽ നേരിടുന്നത് അവഗണനയും ആക്രമണവും; രാഹുൽ കാണാൻ തയ്യാറായത് അപകടം മണത്ത്: ശശി തരൂർ

അനുനയ ചര്‍ച്ച നടന്നെങ്കിലും ശശി തരൂരിന്‍റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയിലും ആക്രമണത്തിലും കടുത്ത നീരസമാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ അറിയിച്ചത്.   പാര്‍ട്ടി നയത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും തരൂരിനെ ധരിപ്പിച്ചു. അനുകൂലാന്തരീക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെങ്കിലും ശശി തരൂര്‍ അയഞ്ഞിട്ടില്ല. ലേഖനത്തിലും മോദി നയത്തിലും താന്‍ മുന്‍പോട്ട് വച്ച കാഴ്ചപ്പാടിനെ തെറ്റിദ്ധരിച്ച്  പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ള നേതാക്കള്‍ വാളെടുത്തത്…

Read More

പെരുവഴിയിലായപ്പോൾ കൈ തന്നത് പിണറായി സർക്കാർ; കേരള കോൺഗ്രസ് എം ഇടത് സർക്കാരോടൊപ്പം ഉറച്ചുനിൽക്കും; മാത്യു കുഴൽനാടന് മറുപടിയുമായി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസിനെ ക്ഷണിച്ച മാത്യു കുഴൽനാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. പെരുവഴിയിലായ കേരള കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാരാണെന്നും കേരള കോൺഗ്രസ് എം ഇടത് സർക്കാരോടൊപ്പം ഉറച്ചുനിൽക്കുമെന്നും റോഷി അഗസ്റ്റിൻ നിയമസഭയിൽ മറുപടി നൽകി.   ”38- 40 വർഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പരാജയത്തിലും വിജയത്തിലും കേരളാ കോൺഗ്രസ് എം നിങ്ങൾക്ക് (യുഡിഎഫ്) ഒപ്പം നിന്നു. ഒരു സുപ്രഭാതത്തിൽ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് താഴെയിറക്കി. പിണറായി സർക്കാർ ഞങ്ങളെ ഒപ്പം…

Read More

കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല ; ഭരണം ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും എംഎ ബേബി

കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ലെന്ന് എം.എ ബേബി. ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ല. അതാണ് സർക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമെന്ന് എം.എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ പരമ്പരയാണ് നടക്കുന്നത്. കേരളത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തിയത് പിണറായി സർക്കാരാണ്. കോൺഗ്രസ്…

Read More

‘അദാനിക്ക് വേണ്ടിയുള്ള വൻ അഴിമതി’; വൈദ്യുതി നിരക്ക് വർധനയിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല

വൈദ്യുതി നിരക്ക് വ‍ർധനയിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ‌ഞ്ഞ നിരക്കിൽ 25 വ‍ർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതൽ 14 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ…

Read More

വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ട്; നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി: വെറുതെയിരിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

എൽഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി. വലിയ സംരംഭങ്ങളോടുള്ള എൽ. ഡി. എഫ് സർക്കാരുകളുടെ നെഗറ്റീവ് നയമാണിത്. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണം. സ്മാർട്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ല. അതിനെ  കൊല്ലാകൊല ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഏത് സ്മാർട്ട് സിറ്റി എന്ത്…

Read More

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്  വിജയിച്ചു

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്  വിജയിച്ചു. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ആർ പ്രദീപ് വിജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 48,179 വോട്ട് മാത്രമാണ് നേടാനായത്. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു ചേലക്കരയിലേത്. ഒരു വർ​ഗീയ വാദികളുടെയും വോട്ടുകൾ വേണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ…

Read More