
ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കും; തീരുമാനവുമായി കുവൈത്ത് സർക്കാർ
ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാൻ തീരുമാനവുമായി കുവൈത്ത് സർക്കാർ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശപ്രകാരം ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് തീരുമാനം പ്രഖ്യാപിച്ചത്. സെൻട്രൽ ജയിലിലെത്തി തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം ഭക്ഷണം കഴിച്ചശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ, ജീവപര്യന്തം തടവുശിക്ഷ ജീവിതകാലം മുഴുവൻ തടവിൽ കഴിയുന്നതായിരുന്നു. തടവുകാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനാണ് മന്ത്രിയുടെ…