ആക്ഷേപഹാസ്യത്തിന് പരിധിവേണം, അല്ലെങ്കില്‍ തിരിച്ചടിയുണ്ടാവും; കുനാല്‍ കമ്രയ്ക്കെതിരേ ഏക്‌നാഥ് ഷിന്ദേ

തനിക്കെതിരേ സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരാമർശത്തെത്തുടർന്നുള്ള വിവാദങ്ങളിൽ മറുപടിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. ആക്ഷേപഹാസ്യങ്ങൾക്ക് ഒരുപരിധി വേണമെന്ന് ബിബിസി മറാഠി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം പ്രതികരിച്ചു. പരാമർശങ്ങളിൽ മാന്യതവേണമെന്നും ഇല്ലെങ്കിൽ അടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും ഷിന്ദേ പറഞ്ഞു. ‘അഭിപ്രായസ്വാതന്ത്രമുണ്ട്. ആക്ഷേപഹാസ്യം മനസിലാവും. എന്നാൽ, അതിനൊരു പരിധി വേണം. ഇത് ഒരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ്. ആ വ്യക്തിയും ഒരു മാന്യത പാലിക്കണം, അല്ലെങ്കിൽ അടിക്ക് തിരിച്ചടിയുണ്ടാവും’, എന്നായിരുന്നു ഷിന്ദേയുടെ വാക്കുകൾ. ഇതേ…

Read More

ആവിഷ്‍കാര സ്വാതന്ത്ര്യം എവിടെയെന്ന് ജയ ബച്ചൻ

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കുറിച്ച് പരാമർശം നടത്തിയതിന് സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്രക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിൽ പ്രതികരണവുമായി സമാജ്‍വാദി പാർട്ടി എം.പിയും നടിയുമായ ജയ ബച്ചൻ രം​ഗത്ത്. എന്തെങ്കിലുമൊന്ന് സംസാരിച്ചുപോയാൽ അതിനെതിരെ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ആവിഷ്‍കാര സാതന്ത്ര്യം എവിടെയാണെന്നായിരുന്നു അവരുടെ ചോദ്യം. പാർലമെന്റിന് പുറത്ത് മാധ്യമ​പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജയ. സംസാരിക്കാൻ വിലക്ക് ഏർപ്പെടുത്തിയാൽ പിന്നെ മാധ്യമങ്ങളുടെ കാര്യം എന്താകുമെന്നായിരുന്നു ജയ ബച്ചന്റെ ചോദ്യം. നിങ്ങൾ തീർച്ചയായും വിഷമവൃത്തത്തിൽ അകപ്പെടും. നിങ്ങളുടെ മേലും നിയന്ത്രണങ്ങളുണ്ട്. അങ്ങനെ നിയന്ത്രണങ്ങൾ…

Read More