നഴ്സിംങ് കോളേജിലെ റാ​ഗിംങ്; വിദ്യാർത്ഥികൾക്കെതിരെ പരമാവധി നടപടിയെടുക്കുമെന്ന് വീണാ ജോർജ്

കോട്ടയത്തെ നഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണെന്നും വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ലെന്നും ആരോ​ഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ…

Read More

കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്; അധ്യാപകരെയും മറ്റ് വിദ്യാർത്ഥികളെയും ചോദ്യം ചെയ്യും

കോട്ടയം ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കോളേജിലുള്ളവരുടെ മൊഴിയെടുപ്പ് തുടരും. കോളേജിലെ ടീച്ചർമാരുടെയും മറ്റ് വിദ്യാർത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ മാത്രം പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം. ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. റാ​ഗിം​ഗ് നിരോധന നിയമപ്രകാരവും ബിഎൻഎസ് 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ്…

Read More

കോമ്പസ് കൊണ്ട് മുറിവേൽപ്പിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു: കോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗിൽ നടപടി

കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ 5 വിദ്യാർത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. സാമുവല്‍ ജോൺസൺ, എൻ എസ് ജീവ, കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി. ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട്…

Read More

കോട്ടയം പാലായിൽ ഭാര്യാ മാതാവിനെ മകൻ പെട്രോൾ കൊന്ന സംഭവം ; ‘പ്രതി മനോജ് എത്തിയത് മകനുമായി , പെട്രോൾ ഒഴിച്ചതോടെ മകൻ വീടിന് പുറത്തേക്ക് ഓടി’

കോട്ടയം പാലായിൽ ഭാര്യാമാതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട നിർമലയുടെ അമ്മ കമലാക്ഷി.മനോജ്‌ സ്ഥിരമായി വീട്ടിൽ വന്നു ബഹളം ഉണ്ടാക്കുമായിരുന്നു എന്ന് കമലാക്ഷി പറഞ്ഞു. ഇന്നലെ മനോജ്‌ കൊല്ലും എന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. വീടിനുള്ളിൽ വെച്ചാണ് തീ കൊളുത്തിയതെന്നും കമലാക്ഷി പറഞ്ഞു. മനോജും ഭാര്യയും തമ്മിൽ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. മനോജിന് ഭാര്യയെ സംശയമായിരുന്നു. ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാൻ കാരണം. മനോജും ഭാര്യ ആര്യയും തമ്മിലുള്ള വിവാഹ മോചന…

Read More

മുതിർന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു ; കടുത്ത അതൃപ്തിയെന്ന് സൂചന , സിപിഐഎം അനുഭാവിയായി തുടരും

കോട്ടയത്തെ മുതിർന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്ന്. സമ്മേളനം പൂർത്തിയാകും മുമ്പ് വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റുന്നത്. ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സിപിഐഎം അനുഭാവിയായി തുടരാനാണ് സുരേഷ് കുറുപ്പിന്‍റെ തീരുമാനം. കോട്ടയത്തെ സിപിഐഎമ്മിലെ ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. എന്നാൽ കഴിഞ്ഞ…

Read More

കോട്ടയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു ; ഒരാൾ മരിച്ചു , 8 പേർക്ക് പരിക്ക്

കോട്ടയം കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Read More

കോട്ടയം വെച്ചൂർ പഞ്ചായത്തിൽ പക്ഷികളുടെ വില്‍പന നിരോധിച്ചു

കോട്ടയം വെച്ചൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇവിടെ പക്ഷികളുടെ വിൽപന നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിരോധനം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് കോഴി, താറാവ് കർഷകർ ഇന്നലെ രം​ഗത്തെത്തിയിരുന്നു. കള്ളിങ് നടത്തിയതിൻറെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും മന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കർഷകർ അറിയിച്ചു. കർഷകരുടെ യോഗം വിളിക്കാൻ മന്ത്രി തയ്യാറാകണമെന്നും കർഷകർ…

Read More

ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ താരമായി മലയാളി; ചരിത്രം കുറിച്ച് കോട്ടയംകാരൻ സോജൻ ജോസഫ്

ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജൻ ജോസഫാണ് കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ആഷ്ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് മേധാവിയുമാണ്. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തിൽ നിന്നാണ് സോജൻ ജോസഫ് വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥി ഡാമിയൻ ഗ്രീനിനെ 1779 വോട്ടിനാണ് സോജൻ…

Read More

കോട്ടയം കുമരകത്ത് കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു; ആളപായമില്ല

കോട്ടയം കുമരകം റോഡിൽ ഉണ്ടായ കനത്ത കാറ്റിൽ പാടത്തേക്കു മറിഞ്ഞു ഓട്ടോറിക്ഷ. കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപമാണ് സംഭവം. ശക്തമായ കാറ്റിൽ ബൈക്ക് യാത്രികനും വാഹനത്തോടൊപ്പം റോഡിലേക്കു വീഴുന്നതു കാണാം. തൊട്ടു പുറകിലുണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണിത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. കാറ്റിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. വ്യാപക കൃഷിനാശവുമുണ്ടായെന്നാണ് വിവരം.

Read More

കോട്ടയത്തെ ആകാശപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയില്ല; ഗണേഷ് കുമാർ നിയമസഭയിൽ

കോട്ടയത്തെ ആകാശപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ. സർക്കാരിന്റെ പൊതുമുതൽ ഇത്തരം കാര്യങ്ങൾക്ക് ദുർവ്യയം ചെയ്യാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോൾ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാൽ അതിലും കൂടുതൽ പണം വേണ്ടിവരും. ഇത്രയും പണം മുടക്കി ആകാശപ്പാത നിർമിച്ചാൽ ഭാവിയിൽ കോട്ടയത്തിന്റെ തുടർവികസനവുമായി ബന്ധപ്പെട്ട് അതു പൊളിച്ചുനീക്കേണ്ട അവസ്ഥയും ഉണ്ടാകും. ഈ സാഹചര്യത്തിൽ…

Read More