കൊല്ലം പൂരത്തിൽ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയത് ക്ഷേത്രോപദേശക സമിതിയല്ല: അന്വേഷണ റിപ്പോർട്ട്

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ക്ഷേത്രോപദേശക സമിതിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.

Read More

കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തില്‍. പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്ര ആചാരങ്ങളിലും ഉത്സവങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ച്ചയായി ക്ഷേത്രാചാരങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുവാനാണ് സിപിഎമ്മും ബിജെപിയും മത്സരിക്കുന്നത്. ഇത് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് എന്നും…

Read More