കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും 2 പെണ്‍കുഞ്ഞുങ്ങളും മരിച്ചു

കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും രണ്ട് പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയുമാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങൾ രണ്ടുപേരും ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി…

Read More

ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തി

കൊല്ലം ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി 25 വയസുള്ള സുനീഷാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പുരയിടത്തിൽ വളർത്തിക്കൊണ്ട് വന്ന 172 സെ.മി, 86 സെമി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടിൽ നിന്നും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുക്കുകയുണ്ടായി….

Read More

കഴിഞ്ഞദിവസം കൊല്ലത്ത് പിടിയിലായ യുവതിയിൽനിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി

കൊല്ലം നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ യുവതിയിൽനിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വകാര്യഭാ​ഗത്ത് ഒളിപ്പിച്ച 40.45 ​ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. വൈദ്യപരിശോധനയിലാണ് കണ്ടെത്തിയത്. ഇടവട്ടം സായിപംവീട്ടിൽ പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനിലാ രവീന്ദ്രനെ(34)യാണ് ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായി വെള്ളിയാഴ്ച പിടികൂടിയത്. ഇവരുടെ കാറിൽനിന്ന് 50 ഗ്രാം എംഡിഎംഎയായിരുന്നു പോലീസ് പിടിച്ചെടുത്തത്. തുടർന്നാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ശക്തികുളങ്ങര സ്റ്റേഷന് സമീപത്തുനിന്നാണ് അനില പിടിയിലായത്. കർണാടകയിൽനിന്നു കാറിൽ എംഡിഎംഎയുമായി വരികയായിരുന്നു…

Read More

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റിൽ

പട്ടികജാതിക്കാരിയായ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിലായി. കൊല്ലം മങ്ങാട് കരിക്കോട് നെല്ലിവിള ചപ്പത്തടം സെക്കുലർനഗർ മാണിക്യംവിള വീട്ടിൽ 27 വയസുള്ള അജ്മൽ കബീറാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൊല്ലത്തെ പ്രതിയുടെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി അന്വേഷിച്ച പോലീസ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.

Read More

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കട്ടിലിന് മുകളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന്…

Read More

കൊച്ചിയിൽ ലഹരിവേട്ട തുടര്‍ന്ന് പോലീസ്; കു​സാ​റ്റ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ

കൊ​ച്ചി ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) പരിസരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ. ഭാരത് മാതാ കോളജിലെ രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് സൈദലിയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർഥിയെ സ്റ്റേഷൻ ജാമ്യത്തിൽ രാത്രി തന്നെ വിട്ടയച്ചു. കൊല്ലം സ്വദേശിയാണ് സൈദലി. കുസാറ്റിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി.ജികളിലുമാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. വേഷം മാറിയും സ്വകാര്യ വാഹനങ്ങളിലുമാണ് പോലീസ് സ്ഥലത്തെത്തിയത്.

Read More

കൊല്ലത്ത് 12 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിൽ

കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 12 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം ഇടവ ബിജു ഭവനിൽ രാജൻ മകൻ സജീവ്(28), തിരുവനന്തപുരം ഇടവ കമലാലയം വീട്ടിൽ ദിനേശൻ മകൻ ഡിപിൻ(29) എന്നിവരാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായാണ് പരിശോധനനടത്തിയത്. കൊണ്ടയത്ത് ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് ഇരുവരും പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി…

Read More

17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകന്‍ പിടിയിൽ

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കൊല്ലം ചവറയിൽ നിന്ന് 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിലായി. പൻമന വടുതല സ്വദേശി 28 വയസുള്ള ഗോകുലാണ് പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു. ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസ് സംഭവത്തെക്കുറിച്ച് പറയുന്നത്….

Read More

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്നുള്ളതായാണ് വിവരം ലഭിച്ചത്. കുട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ അറിയിച്ചു. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. റെയില്‍വേ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതായ സമയത്ത് വീട്ടില്‍ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്….

Read More

കൊല്ലം വിസ്മയ കേസ് ; സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും കിരൺ ഉന്നയിക്കുന്നു. തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും കിരൺകുമാർ ഹർജിയിൽ പറയുന്നു. പ്രതിയുടെ…

Read More