കാക്കനാട് ഒരു കിലോ കഞ്ചാവുമായി 21കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഒരു കിലോ കഞ്ചാവുമായി 21കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഇയാൾ കാക്കനാട് നിന്ന് പോലീസിന്റെ പിടിയിലായത്. പതിനാറാം വയസിൽ പെയിന്റിങ് ജോലികൾക്കായി കേരളത്തിൽ എത്തിയ ഈ യുവാവ് പിന്നീട് ഇവിടെ കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ഡാൻസാഫിന് ലഭിച്ച വിവരം. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ലഹരി വിൽപനക്കാർക്കെതിരെ കൊച്ചിയിലും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്.

Read More

പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി. അസം സ്വദേശി യാസിർ അറഫാത്താണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി കാലങ്ങളിൽ ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് പാലാരിവട്ടത്തു നിന്ന് യാസി‌ർ അറാഫത്ത് എക്സൈസ് പരിശോധനാ സംഘത്തിന്റെ പിടിയിലായത്. ഉദ്യോഗസ്ഥർ ബാഗും പാന്റിന്റെ പോക്കറ്റും പരിശോധിച്ചപ്പോൾ 14 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. എംഡിഎംഎ കണ്ടെടുക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു. ബാഗിനുള്ളിൽ പ്രത്യേക കവറിലാക്കി പൊതിഞ്ഞ്…

Read More

കൊച്ചിയിൽ ലഹരിവേട്ട തുടര്‍ന്ന് പോലീസ്; കു​സാ​റ്റ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ

കൊ​ച്ചി ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) പരിസരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ. ഭാരത് മാതാ കോളജിലെ രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് സൈദലിയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർഥിയെ സ്റ്റേഷൻ ജാമ്യത്തിൽ രാത്രി തന്നെ വിട്ടയച്ചു. കൊല്ലം സ്വദേശിയാണ് സൈദലി. കുസാറ്റിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി.ജികളിലുമാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. വേഷം മാറിയും സ്വകാര്യ വാഹനങ്ങളിലുമാണ് പോലീസ് സ്ഥലത്തെത്തിയത്.

Read More

ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിലെ കെഎസ്യു നേതാവിന്റെ പങ്ക് അന്വേഷിക്കും, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എസിപി

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ആരൊക്കെയുണ്ടെന്നത് കൂടുതൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പിടിയിലായ രണ്ട് പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരുടെ അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച് നൽകിയത് ഇവരാണ്. കഞ്ചാവ് പിടിച്ച മുറിയിൽ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെയും പങ്ക് അന്വേഷിക്കും. ഇവർക്കെതിരെ തെളിവുകൾ ലഭിച്ചാൽ പ്രതിപ്പട്ടികയിൽ…

Read More

കളമശ്ശേരി പോളിടെക്നിക്കിൽ കഞ്ചാവുണ്ടെന്ന് പോലീസിനെ അറിയിച്ചത് പ്രിൻസിപ്പൽ

കളമശ്ശേരി ഗവ.പോളിടെക്നിക് കോളജിൽ ലഹരി വസ്തുക്കൾ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത് പ്രിൻസിപ്പൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ. 14-ാം തീയതി കാമ്പസിൽ ഹോളി ആഘോഷിക്കുന്നതിനിടെ വലിയ തോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ കത്ത് നൽകിയത്. കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണർക്ക് 12-ാം തീയതി പ്രിൻസിപ്പൽ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി പോളിടെക്നിക് കോളജിന്‍റെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

Read More

ഏത് സംഘടനയാണെങ്കിലും ലഹരിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയുമായാണ് മുന്നോട്ട്പോകുന്നതെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതേസമയം കളമശ്ശേരി കോളേജിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നിൽ സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് അറിയില്ല. ഏത് സംഘടന ആണെങ്കിലും ലഹരിക്കെതിരെ ഉരുക്ക് മുഷ്ടിയോടെ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരിവേട്ട; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൂടാതെ അന്വേഷണത്തിന് കോളജ് നാലം​ഗ അധ്യാപക സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ…

Read More

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകർ

കൊച്ചി കളമശ്ശേരിയിൽ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും രം​ഗത്ത്. ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ ആരോപണം ഉന്നയിച്ച ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാൻ പുറത്ത് പോയതാണെന്നാണ് ആദിൽ പറയുന്നത്. അതേസമയം ഹോസ്റ്റലിൽ അല്ല താമസിക്കുന്നതെന്നും കഞ്ചാവ് പിടികൂടുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലിയായ പോട്ടർ ഓൺലൈൻ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നു എന്നുമാണ് അനന്തു പറയുന്നത്. ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു എന്നാണ്…

Read More

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവും മദ്യവും പിടിച്ചെടുത്ത സംഭവം; വിശദീകരണവുമായി പ്രിന്‍സിപ്പല്‍

കൊച്ചി കളമശ്ശേരി പോളി ടെക്നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും മദ്യവും പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ അജുതോമസ് രം​ഗത്ത്. കോളജ് ഹോസ്റ്റലിലേക്ക് വേണ്ടിയായിരിക്കില്ല കഞ്ചാവ് കൊണ്ടുവന്നതെന്നും പുറത്ത് നിന്ന് കൊണ്ടുവന്നതാകാമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 51 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളതെന്നും ചുറ്റുമതിലും സെക്യൂരിറ്റിയുമുണ്ടെന്നും എങ്കിലും പുറത്ത് നിന്ന് ആരെങ്കിലും കടന്നുവന്നോ എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ആകെ 60 പേരാണ്…

Read More

കഞ്ചാവ് കേസിൽ പിടിയിലായവരിൽ എസ്എഫ്ഐ നേതാവും

കൊച്ചി കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ എസ് എഫ് ഐ നേതാവും. കരുനാഗപള്ളി സ്വദേശിയായ അഭിരാജ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കേസിൽ പിടിച്ചെടുത്ത കഞ്ചാവ് അളവിൽ കുറവായതിനാൽ നിലവിൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു. 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് കോളജ്…

Read More