
മുനമ്പം ഇനി എവിടെയും ആവർത്തിക്കില്ല;വഖഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ലെന്ന് കിരൺ റിജിജു
വഖഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റ് തിരുത്തുകയാണ് സർക്കാരെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്‌ളിങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പത്തുകാർക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കിൽ ഏതു ഭൂമിയും…