
വിമർശനമുന്നയിച്ചത് കൊണ്ട് ഒരാളെ സൈഡ് ലൈൻ ചെയ്യില്ല; വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്: കെ.സി വേണുഗോപാൽ
ശശി തരൂർ വിവാദത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. വിമർശനമുന്നയിച്ചത് കൊണ്ട് ഒരാളെ സൈഡ് ലൈൻ ചെയ്യില്ല. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഊട്ടിയൂറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിലെ പ്രസംഗത്തെ വളച്ചൊടിച്ചുവെന്നും തന്റെ പരാമർശം ശശി തരൂരിന് എതിരല്ലെന്നും കെ സി വേണുഗോപാൽ വിശദീകരിച്ചു. ഇടത് പക്ഷം പോലും പിണറായി മൂന്നാമത് വരണം എന്ന്…