കെഎസ്ആർടിസിയുടെ വായ്പ ബാധ്യത ഇരട്ടിയായി: ഗണേഷ് കുമാറിനെ വിമർശിച്ച് ആന്റണി രാജു

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ വിമർശനവുമായിമുൻ മന്ത്രി ആന്റണി രാജു . കെഎസ്ആർടിസിയിലെ ശമ്പളവിതരണത്തിനായി വായ്പാ ബാധ്യത ഇരട്ടിയാക്കിയെന്ന് ആന്റണി രാജു ആരോപിച്ചു.50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി ഉയർത്തിയാണ് താൽക്കാലികമായി ശമ്പള വിതരണം നടത്താനായത്. എന്നാൽ ഇതോടെ കെഎസ്ആർടിസിയുടെ സാമ്പത്തികഭാരം ഇരട്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ”ഇപ്പോൾ കെഎസ്ആർടിസിക്ക് താൽക്കാലികമായൊരു മുക്തിശാന്തിയേ ഉള്ളൂ. വായ്പാ ബാധ്യത ഇങ്ങനെ വർധിപ്പിച്ചാൽ അതിന്റെ ഭാരം സഹിക്കാനാകില്ല. നിലവിൽ ലഭിക്കുന്ന വരുമാനമാകെയുള്ള പദ്ധതികൾ മുൻ…

Read More

പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്; പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ഗണേഷ് കുമാർ

റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം. കാൽനടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. 

Read More