കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി രം​ഗത്ത്. എന്തുകൊണ്ടാണ് നാലുവർഷമായിട്ടും സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തത് എന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി ഓർമപ്പെടുത്തുകയുണ്ടായി. കെ. രാധാകൃഷ്ണൻ എംപിയെ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ തട്ടിപ്പ് കേസിൽ ബാങ്കിലെ പാർട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്നാണ് എംപി മൊഴി നൽകിയത്. ഡയറക്ടർ ബോർഡിനപ്പുറം പാർട്ടിയുടെ മറ്റ് സംവിധാനങ്ങളെ കുറിച്ച് അറിയില്ല. കരുവന്നൂർ ബാങ്കിൽ സിപിഎം തൃശൂർ ജില്ലാ…

Read More

പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യമില്ല; കെ രാധാകൃഷ്ണൻ എം പി

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ പാർട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ എം പി. കേസിൽ സാക്ഷിയാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാർട്ടിയിൽ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവർക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യം ഇല്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണന്റെ മൊഴി വിശദമായി…

Read More

കരുവന്നൂര്‍-കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കരുവന്നൂര്‍, കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഖിൽ ജിത്തിനും ജാമ്യം ലഭിച്ചു. 1.5 വർഷമായി വിചാരണ ഇല്ലാതെ ഇവർ റിമാൻഡിലായിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പിൽ 300 കോ​ടി​യു​ടെ…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സാവകാശം നൽകി. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കണം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ് അയക്കുക…

Read More

കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ; ചികിത്സയ്ക്ക് പണമാവശ്യപ്പെട്ടിട്ട് നൽകിയില്ല

കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് മാടായിക്കോണം സ്വദേശിയായ നെടുപുറത്ത് ​ഗോപിനാഥന്റെ പരാതി. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. പത്ത് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വേണ്ടത്. എന്നാൽ ബാങ്ക് 3 തവണയായി നൽകിയത് ഒന്നരലക്ഷം മാത്രമെന്ന് ​​ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി. 2015 ൽ ഉണ്ടായ അപകടത്തിൽ ​ഗോപിനാഥന്റെ തുടയെല്ല് പൊട്ടിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തുടയിൽ പഴുപ്പ് കയറി ​ഗുരുതരമായി. ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയില്ലെന്ന് ഗോപിനാഥിന്റെ ഭാര്യ പ്രഭ പറഞ്ഞു. 

Read More

കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച ; തുടക്കം കരുവന്നൂരിൽ നിന്നെന്ന് എംഎം ഹസൻ

കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കരുവന്നൂർ സംഭവം വന്നപ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ബാങ്കിന്റെ നടത്തിപ്പ് അവതാളത്തിൽ ആയാൽ നിക്ഷേപകരെ സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് വ്യവസ്ഥകൾ ഉണ്ടായിരുന്നു. കേരള ബാങ്ക് വന്നതോടെ എല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി. മാതൃകാപരമായ നടപടി സഹകരണ ഡിപ്പാർട്ട്മെന്റ് എടുക്കണം. വീരകൃത്യം നിർവഹിച്ചതുപോലെയാണ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് സിപിഐഎം സ്വീകരണം നൽകുന്നത്. കോൺഗ്രസിന്റെ ബാങ്കുകളിൽ സമാനമായ…

Read More

കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറണം; ഇഡിക്ക് ഹൈക്കോടതി നിർദ്ദേശം

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിന്റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാ‌ഞ്ചിന്‍റെ ഹർജിയിൽ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി. ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദ്ദേശം.രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.  

Read More

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നോട്ടീസുകൾ നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാമെന്ന് വർഗീസ് ഇ.ഡിയെ അറിയിക്കുകയിരുന്നു. ഏരിയ കമ്മറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ അടക്കം സി.പി.എമ്മിന്‍റെ പേരിലുള്ള രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്‍റെ അറിവോടെയെന്നാണ് ഇ.ഡി ആരോപണം….

Read More

കരുവന്നൂര്‍ കേസ്; ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

കരുവന്നൂര്‍ കേസിൽ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് ഇപ്പോഴത്തെ വിവരം. തുട‍ര്‍ച്ചയായ നാലാം തവണയാണ് ഇഡിയുടെ നോട്ടീസ് എംഎം വര്‍ഗീസ് നിരാകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുൻപും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞത്.

Read More

‘സഹകരണ മേഖലയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്, കരുവന്നൂർ വിഷയത്തിൽ നുണ പറയേണ്ട കാര്യം ഇല്ല’ ; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കരുവന്നൂര്‍ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂരില്‍ കള്ളം പറയേണ്ട ആവശ്യമില്ലെന്നും കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കലാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ സഹകരണ മേഖലയുടെ വിശ്വാസ്യതയുടെ ഭാഗമായാണ് സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്നത്. ആ നിക്ഷേപകരുടെ നിക്ഷേപത്തിന് കോട്ടംതട്ടാന്‍ പാടില്ല. അത് തിരികെ ലഭിക്കുമെന്നത് ഉറപ്പാണെന്നും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സി പി ഐ എം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ…

Read More