
ജെ.പി.നഡ്ഡ-വീണാ കൂടിക്കാഴ്ച:അനുമതി ലഭിച്ചാൽ ഇന്ന് കാണും; വീണാ ജോർജ്
ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കു ഇന്ന് സമയം ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ അദ്ദേഹത്തെ കാണുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശാ പ്രവർത്തകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.’കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. ഇന്ന് ലഭിക്കുകയാണെങ്കിൽ ഇന്ന് തന്നെ അദ്ദേഹത്തെ കാണും. അല്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും കൂടിക്കാഴ്ചയ്ക്ക് എത്തുംമെന്നും വീണാ…