
രാജസ്ഥാന്റെ പുതിയ സൂര്യോദയം; പതിനാലുകാരൻ വൈഭവിനെ പ്രശംസിച്ച് ഇതിഹാസങ്ങൾ
ഐപിഎൽ ആരാധകർ ഒരേപോലെ ഉരുവിടുന്ന പേര് ‘വൈഭവ് സൂര്യവംശി’. ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പുതു ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയെന്ന രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ ചെക്കനെ പ്രശംസിക്കുന്ന തിരക്കിലാണ് ഇന്ത്യയുടെ ഇതിഹാസങ്ങൾ. ഒരു 14 വയസുകാരനിൽ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറമാണ് കഴിഞ്ഞ ദിവസം മൈതാനത്ത് കാണാൻ സാധിച്ചത്. 38 പന്തിൽ 101 റൺസ് നേടി രാജസ്ഥാൻ റോയൽസിന്റെ വിജയശില്പിയായി വൈഭവ് മാറുമ്പോൾ പ്രശംസയുമായി ആദ്യം എത്തിയത് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ. പിന്നാലെ ഇതിഹാസങ്ങളായ യൂസഫ്…