സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ​ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ​ഗുണഭോക്താക്കൾക്ക് ലഭിക്കുക. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 

Read More

കെഎസ്ആർടിസി ശമ്പളം ഒറ്റ ഗഡുവായി കൊടുക്കാൻ സംവിധാനം വരും; കെ ബി ഗണേഷ് കുമാർ നിയമസഭയിൽ

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റ ഗഡുവായി കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറുമെന്ന് ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി…

Read More

ആഭ്യന്തര ഹജ്ജ് തീർഥാടനം; ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർ ഞായറാഴ്ചക്കകം രണ്ടാം ഗഡു അടക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത പാക്കേജിന്റെ 40 ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്. ഇതാദ്യമായാണ് ഹജ്ജിന് തവണകളായി പണമടക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നത്. ഈ വർഷത്തെ ഹജ്ജ് ചെയ്യാനായി ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്ത ആഭ്യന്തര തീർഥാകർ ജനുവരി 29നകം രണ്ടാമത്തെ ഗഡു അടക്കേണ്ടതാണ്. നിശ്ചിത തിയതിക്കകം മൂന്ന് ഗഡുക്കളും അടച്ച് തീർത്താൽ മാത്രമേ ഹജ്ജ് പെർമിറ്റ് അനുവദിക്കുകയുള്ളൂ. അല്ലാത്ത അപേക്ഷകൾ റദ്ദാക്കപ്പെടും. ഓരോ…

Read More