മോദി ട്രംപിനെ കണ്ടിട്ടും രക്ഷയില്ല; അമേരിക്കയിൽ നിന്ന് രണ്ടാം ബാച്ച് ഇന്ത്യക്കാരെ എത്തിച്ചതും വിലങ്ങണിയിച്ചെന്ന് റിപ്പോർട്ട്

അമേരിക്കയിൽ അനധികൃതമായി കുടിയേറിയ രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതും കൈകാലുകൾ ബന്ധിച്ചെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാത്രി 11.40 ഓടെയാണ് സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ മടക്കിയയച്ചത്. പഞ്ചാബിലെ അമൃതസറിൽ ഇറങ്ങിയ ഇന്ത്യക്കാരുടെ കൈകളിൽ വിലങ്ങണിയിക്കുകയും കാലുകൾ ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയിൽ എത്തിയ ശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ച് മാറ്റിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃതസര്‍ വിമാനത്താവളത്തിലെത്തിച്ചത്.നേരത്തെ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് മടക്കിയയച്ചത് വലിയ വിമർശനങ്ങൾക്ക്…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികൾ ഉളള സംസ്ഥാനം ആസാം; കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകൾ പുറത്ത്

സ്ത്രീകൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയിൽ ഏത് സംസ്ഥാനത്തെ സ്ത്രീകളാണ് കൂടുതലായി മദ്യപിക്കുന്നതെന്നായിരുന്നു സർവ്വേ. മദ്യപിക്കുന്ന പുരുഷൻമാരുടെ കണക്കുകളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്. മദ്യം ഏ​റ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകൾ ഉളള സംസ്ഥാനം ആസാമാണ്. രാജ്യത്ത് 15നും 49നും ഇടയിൽ പ്രായമുളള 1.2 ശതമാനം സ്ത്രീകൾ മദ്യപിക്കുന്നുണ്ട്. ഇത് ശരാശരി കണക്കാണ്. ആസാമിൽ 15നും 49നും ഇടയിൽ പ്രായമുളള സ്ത്രീകളിൽ 16.5 ശതമാനം പേരാണ് മദ്യപിക്കുന്നത്. രണ്ടാമതായി ഏ​റ്റവും…

Read More

അനധികൃത കുടിയേറ്റക്കാരെ രണ്ടാം തവണയും തിരിച്ചയച്ച് അമേരിക്ക; 119 ഇന്ത്യക്കാരുമായുളള വിമാനം പുറപ്പെട്ടു

അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറിൽ ലാൻഡ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടയിലാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായുളള വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യുന്നത്. പഞ്ചാബ് സ്വദേശികളായ 67 പേർ, ഹരിയാനക്കാരായ 33 പേർ, ഗുജറാത്തിൽ നിന്നുളള എട്ട് പേർ, മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങിൽ നിന്ന് രണ്ടുപേർ വീതം,…

Read More

മാഗ+മിഗ=മെഗാ; ട്രംപിനെ അരികെയിരുത്തി പുതിയ സമവാക്യം പ്രഖ്യാപിച്ച്  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പുതിയ സമവാക്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി സമവാക്യം അവതരിപ്പിച്ചത്.  ‘മാഗ+മിഗ=മെഗാ’ എന്നായിരുന്നു സൂത്രവാക്യം. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാ​ഗ),  മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മി​ഗ) എന്നിവ ചേർന്നാൽ മെ​ഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ…

Read More

ഒരു രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആര്‍ക്കും അതിനുള്ള അവകാശമില്ല; അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കും: നരേന്ദ്ര മോദി

അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.  കൈകാലുകള്‍ ബന്ധിച്ച് 104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി ഒരാഴ്ച്ചക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയിലെ യുവാക്കളും ദുർബലരും ദരിദ്രരുമായ ആളുകൾ പറ്റിക്കപ്പെടുകയാണ്. വലിയ…

Read More

കുവൈത്ത് ജനസംഖ്യ അൻപത് ലക്ഷത്തിലേക്ക്; ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരെന്ന് കണക്കുകൾ

കുവൈത്തിലെ മൊത്തം ജനസംഖ്യ 49.8 ലക്ഷം പേരിലെത്തിയതായി കണക്കുകൾ. 2024 അവസാനത്തോടെയുള്ള കണക്കുകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് പുറത്ത് വിട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ എത്തി. വിദേശികളിൽ മൊത്തം ജനസംഖ്യയുടെ 20 ശതമാനവുമായി ഇന്ത്യക്കാർ ആണ് ഒന്നാമത്. 13 ശതമാനവുമായി ഈജിപ്ത് ആണ് രണ്ടാമത്. പൊതു മേഖലയിൽ കുവൈത്തികൾ ഏറ്റവും കൂടുതലായി ജോലി ചെയ്തിരുന്നത് 77.52% എന്ന നിരക്കിലായിരുന്നു. ഇതിൽ കുവൈറ്റിയല്ലാത്തവരിൽ പൊതുമേഖലയിലെ ഏറ്റവും വലിയ വിഭാഗം ഈജിപ്ഷ്യൻസായിരുന്നു…

Read More

തുടർതോൽവികളുടെ കാരണം ഇന്ത്യാ സഖ്യത്തിലെ അനൈക്യം; ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും: എന്‍.കെ പ്രേമചന്ദ്രന്‍

ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ മുന്നറിയി.പ്പുമായി എൻ കെ പ്രേമചന്ദ്രൻ രംഗത്ത്.ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം  പറഞ്ഞു. പ്രത്യാശക്കും, പ്രതീക്ഷക്കും മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളത്. ആം ആദ്മി പാർട്ടി മുന്നണി വിടുമോയെന്ന് പ്രവചിക്കാനാവില്ല. ഇന്ത്യ സഖ്യത്തിലെ അനൈക്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള തുടർ തോൽവികളുടെ കാരണം. യോഗം വിളിക്കുന്നതിന് മുൻപ് ഉഭയകക്ഷി ചർച്ചകൾ നടക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാവാണ് എൻ.കെ പ്രേമചന്ദ്രൻ.

Read More

‘വ്യാപാരയുദ്ധം വേണ്ട’; അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത തീരുവയാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന അമേരിക്കയുടെ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കമെന്ന് ആഗോള സാമ്പത്തിക സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ട് പറയുന്നു.  അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍  ഏര്‍പ്പെടേണ്ട എന്നുള്ള നിലപാടാണ് ഇന്ത്യയുടേത്. നേരത്തെ കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍, ടെക്സ്റ്റൈല്‍സ, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുടെ ഇറക്കുമതി…

Read More

കോൺഗ്രസ് ആത്മ പരിശോധന നടത്തണം; ഐക്യമില്ലായ്മ തോൽവിയുടെ കാരണം: ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐ

ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സിപിഐ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനം. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു.  അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് ബി ജെ പി കടന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി ജെ പി…

Read More

‘ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല; വിദ്യാസമ്പന്നം ആണെങ്കിൽ മാത്രമെ ഇന്ത്യ വികസിത രാജ്യമാവുകയുള്ളു’: കപിൽ സിബൽ

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്തി രാജ്യസഭ എംപി കപിൽ സിബൽ. പൗരത്വ അവകാശം ഉപയോഗിച്ചുകൊണ്ട് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ‘നിങ്ങൾ ഒരു സമൂഹത്തിൽ താമസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വോട്ട് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയോ പാർട്ടിയോ സമൂഹത്തെ സേവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ വേണ്ടി നിങ്ങൾക്കതിൽ പങ്കുചേരേണ്ടി വരും. ഇത് സാധാരണമായ ഒരു കാര്യമാണ്. വോട്ട് ചെയ്യാതിരുന്നാൽ പിന്നെ നിങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്തുവാൻ സാധിക്കില്ല. പൗരാവകാശം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്’- കപിൽ പറഞ്ഞു. വികസിത…

Read More