‘ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല; വിദ്യാസമ്പന്നം ആണെങ്കിൽ മാത്രമെ ഇന്ത്യ വികസിത രാജ്യമാവുകയുള്ളു’: കപിൽ സിബൽ

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്തി രാജ്യസഭ എംപി കപിൽ സിബൽ. പൗരത്വ അവകാശം ഉപയോഗിച്ചുകൊണ്ട് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

‘നിങ്ങൾ ഒരു സമൂഹത്തിൽ താമസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വോട്ട് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയോ പാർട്ടിയോ സമൂഹത്തെ സേവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ വേണ്ടി നിങ്ങൾക്കതിൽ പങ്കുചേരേണ്ടി വരും. ഇത് സാധാരണമായ ഒരു കാര്യമാണ്. വോട്ട് ചെയ്യാതിരുന്നാൽ പിന്നെ നിങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്തുവാൻ സാധിക്കില്ല. പൗരാവകാശം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്’- കപിൽ പറഞ്ഞു.

വികസിത ഭാരതത്തിന് വോട്ട് നൽകുവെന്ന് ഒരാൾ പറയുന്നത് കേട്ടു. ഇന്ത്യ വിദ്യാസമ്പന്നം ആകുമ്പോഴേ വികസിത രാജ്യമാവുകയുള്ളു എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല. ഒരു ഉദ്യോഗസ്‌ഥൻ ഇങ്ങനെ പറയാൻ പാടില്ല. ഇങ്ങനെ പറയുന്നത് പ്രചാരണത്തിന് തുല്യമാണ്. ഇലക്ഷൻ കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നതുവരെ, അതിന്റെ വിശുദ്ധി കളങ്കപ്പെടുത്താതെ നമ്മുടെ രാഷ്ട്രീയത്തിൽ സൂക്ഷിക്കുകയാണ് വേണ്ടത്- കപിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *