
വനിതാ പോലീസുകാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മൃതദേഹം അരുവിയിലെറിഞ്ഞ കേസിൽ എസ്ഐക്ക് ജീവപര്യന്തം തടവ് ശിക്ഷ
2016-ൽ അസി. പോലീസ് ഇൻസ്‌പെക്ടർ അശ്വിനി ബിദ്രെ ഗോറിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി നശിപ്പിച്ച കേസിൽ പോലീസ് ഇൻസ്‌പെക്ടർ അഭയ് കുറുന്ദ്കറിന് (52) ജീവപര്യന്തം തടവ് ശിക്ഷ. തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. രണ്ടാഴ്ച മുമ്പ് ഇയ്യാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബിദ്രെ-ഗോറിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയില്ലെങ്കിലും കുറ്റവാളികളെ കുറ്റവിമുക്തരാക്കാനുള്ള കാരണമല്ലെന്ന് പൻവേൽ സെഷൻസ് കോടതി വിധിച്ചു. എന്നിരുന്നാലും, പ്രോസിക്യൂഷൻ വാദം പോലെ, വധശിക്ഷ നൽകേണ്ട അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ ഈ കേസ് ഉൾപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൃത്യസമയത്ത് നടപടിയെടുക്കാത്തതിന് നവി…