വൈ.എസ്.ആർ.സി.പി നേതാവ് വല്ലഭനേനി വംശി അറസ്റ്റിൽ

മുൻ ഗണ്ണവാരം എം.എൽ.എയും വൈ.എസ്.ആർ.സി.പി നേതാവുമായ വല്ലഭനേനി വംശിയെ ആന്ധ്ര പോലീസ് ഇന്ന് പുലർച്ചെ ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഗണ്ണവാരത്തെ ടി.ഡി.പി ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയവാഡയിലെ പടമറ്റ പോലീസ് ഭാരതീയ ന്യായ സംഹിതയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഗണ്ണവാരം ടി.ഡി.പി ഓഫിസ് ആക്രമിച്ച കേസിലെ പരാതിക്കാരനായ സത്യവർധന്റെ കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് വംശിയുടെ അറസ്റ്റെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പടമറ്റ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ…

Read More

ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിൽ ശിവലിംഗത്തിന് സമീപം മാംസക്കഷണങ്ങൾ : പ്രതിഷേധവുമായി ഹിന്ദുസംഘടനകളും, ഭക്തരും

ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മാംസക്കഷണങ്ങൾ കണ്ടെത്തി . തപ്പച്ചബൂത്ര ജീര ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം . രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു. നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്. വാർത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി. ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി ചന്ദ്ര മോഹൻ…

Read More

ഹൈദരാബാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യുവതിയും യുവാവും മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. 

Read More

സഞ്ജു ഹീറോ ആടാ ഹീറോ… ബംഗ്ലാദേശിനെതിരെ സഞ്ജുവിന് സെഞ്ചുറി, റെക്കോർഡ് സ്‌കോർ ഉയർത്തി ഇന്ത്യ

ബംഗ്ലദേശിനെതിരെ വമ്പൻ വിജയ ലക്ഷ്യമുയർത്തി ടീം ഇന്ത്യ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 297 റൺസ്. ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 298 റൺസ്. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ ഏറ്റവും ഉയർന്ന ട്വന്റി20 സ്‌കോറാണിത്. സഞ്ജു സാംസൺ സെഞ്ചറി നേടി. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്‌സുകളും 11 ഫോറുകളും സഞ്ജു അടിച്ചുകൂട്ടി. ട്വന്റി20യിൽ ഇന്ത്യൻ…

Read More

മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞു…; കാലം കലികാലം

മദ്യപിച്ചു ലെക്കുകെട്ട് പൊതു ഇടങ്ങളിൽ പരാക്രമങ്ങൾ കാണിക്കുന്നതു സാധാരണസംഭവമാണ്. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. ലഹരി തലയ്ക്കു പിടിച്ചാൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. തെലങ്കാനയിലെ വിദ്യാനഗറിൽ ഇന്നലെയുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അപുർവമായ സംഭവം എന്താണെന്നല്ലേ..? മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞതാണ് വലിയ വിവാദമായത്. സ്റ്റോപ്പിൽ കൈകാണിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്തുടർന്നാണ് യുവതി പരാക്രമങ്ങൾ കാഴ്ചവച്ചത്. ബസിന്റെ പിൻഭാഗത്തെ ചില്ല് അടിച്ചുതകർത്ത ശേഷം കണ്ടക്ടറുടെ ദേഹത്തേക്കു യുവതി പാമ്പിനെ…

Read More

ഒവൈസി അഞ്ചാം തവണയും പാർലമെന്‍റിലേക്ക്

നാല് തവണ എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ അഞ്ചാം തവണയും വിജയത്തിലേക്ക്. ബിജെപി സ്ഥാനാർഥി മാധവി ലതയേക്കാളും മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ഇതിനകം ഒവൈസി നേടിയിട്ടുണ്ട്.  ഒവൈസി 6,58,811 വോട്ടുകൾ നേടിയപ്പോൾ മാധവി ലത ഇതുവരെ നേടിയത് 3,20,476 വോട്ടുകളാണ്. കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് സമീറിന് 62,478 വോട്ടേ ലഭിച്ചുള്ളൂ. 2004 മുതൽ കഴിഞ്ഞ നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഒവൈസി ഹൈദരാബാദിൽ വിജയിച്ചു. 2019ൽ 2,82,186 വോട്ടുകൾക്ക് അദ്ദേഹം ബിജെപിയുടെ ഭഗവന്ത്…

Read More

ടെന്നീസ് താരം സാനിയ മിർസ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കും ; ഹൈദ്രബാദിൽ അസറദ്ദീൻ ഉവൈസിക്കെതിരെ മത്സരിപ്പിക്കാൻ ആലോചന

ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. ഗോവ, തെലങ്കാന, യു.പി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയയുടെ പേര് ചർച്ചയായത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹാകരമാകുമെന്നാണ് വിലയിരുത്തൽ….

Read More

വര്‍ക്കല ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് അപകടം; ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും

തിരുവനന്തപുരം വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര റിപോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഉണ്ടായ അപകടത്തിൽ 15 പേർക്ക് കടലിൽ വീണ് പരിക്ക് പറ്റിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ഹൈദരാബാദ് സ്വദേശിനിക്ക് ഗുരുതര പരിക്കുകൾ ഉണ്ടെന്നാണ് വിവരം. ഇന്നലെ പാലത്തിന്റെ കൈവരി തകർന്നാണ് സഞ്ചാരികൾ കടലിൽ വീണത്.

Read More

ലഹരിപ്പാർട്ടി; ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ അറസ്റ്റിൽ

പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തുന്നതിനിടെ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകനെ അറസ്റ്റ് ചെയ്തു. ആന്ധ്ര മുൻ മുഖ്യമന്ത്രി കെ.റോസയ്യയുടെ കൊച്ചുമകനും വ്യവസായിമായ ഗജ്ജാല വിവേകാനന്ദിനെയാണ് (37) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ജി.യോഗാനന്ദിന്റെ മകനാണ് ഗജ്ജാല വിവേകാനന്ദ്. ഗജ്ജാല വിവേകാനന്ദ് ഉൾപ്പെടെ 10 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മാരകലഹരി മരുന്നുകളും പൊലീസ് കണ്ടെടുത്തു. ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സുഹൃത്തുക്കൾക്കു വേണ്ടി താനാണ് ലഹരിപ്പാർട്ടി നടത്തിയതെന്ന്…

Read More

 ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; എട്ടുപേര്‍ പിടിയില്‍

ബിജെപി പ്രവര്‍ത്തകനായ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുസ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റിലായി. ഹൈദരാബാദിലെ യൂസഫ്ഗുഡയിലെ വീട്ടില്‍വെച്ച് വ്യാപാരിയായ പി. രാമു(36)വിനെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി ഏഴാം തീയതിയായിരുന്നു സംഭവം. ജീഡിമെട്‌ല സ്വദേശികളായ മണികണ്ഠ എന്ന മണി, ഡി.വിനോദ് കുമാര്‍, മുഹമ്മദ് ഖൈസര്‍, കെ.ശിവകുമാര്‍, കെ.നിഖില്‍, ടി.കുമാര്‍, യൂസഫ് ഗുഡ സ്വദേശികളായ ഇമാബി(35) ഇവരുടെ മകള്‍ പഠാന്‍ നസീമ(19) എന്നിവരാണ് രാമു കൊലക്കേസില്‍ അറസ്റ്റിലായത്. മുഖ്യപ്രതിയായ മണികണ്ഠയ്ക്ക് രാമുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കുക്കട്ടപള്ളി…

Read More