
നിമിഷ പ്രിയയുടെ മോചനം; ഹൂതി വിമത ഗ്രൂപ്പുമായി ഇറാൻ ചർച്ച നടത്തി
മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി. ഹൂതി നേതാവ് അബ്‌ദുൾ സലാമുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചിയാണ് സംസാരിച്ചത്. മസ്‌കറ്റിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്‌തത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തേ അറിയിച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയായിരുന്നു. ജോൺ…