കോട്ടയം എരുമേലിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതര പരിക്ക്

കോട്ടയം എരുമേലിയില്‍ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മയാണ് മരിച്ചത്. 50 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവര്‍…

Read More

വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വല്യന്തി സ്വദേശികളായ 70 വയസുള്ള അപ്പു നാരായണൻ, 65 വയസുള്ള രാജമ്മ എന്നിവരാണ് മരിച്ചത്. റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരുമകളും കൊച്ചുമക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഇവർ കേൾക്കാതിരിക്കാനാണ് ഉച്ചത്തിൽ പാട്ട് വെച്ചത്. മാനസിക പ്രയാസമുള്ളവരാണോ എന്ന് സംശയിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

Read More

കൊല്ലം കണ്ണനല്ലൂരിലെ ഒരു വീട്ടിൽ നിന്നും എട്ടര കിലോ കഞ്ചാവ് പിടികൂടി

കൊല്ലം കണ്ണനല്ലൂരിലെ ഒരു വീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ എട്ടര കിലോ കഞ്ചാവ് പിടികൂടി. കണ്ണനല്ലൂർ സ്വദേശി സംഗീതിനെ എക്സൈസ് എൻഫോഴ്സ്മെന്റെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. സംഗീതും സുഹൃത്തുക്കളും റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൊല്ലത്തിനടുത്ത് കണ്ണനല്ലൂരിലുള്ള സംഗീതിന്റെ വീട്ടിൽ നിന്ന് എക്സൈസുകാർ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധനാ സംഘം എത്തുമ്പോൾ സംഗീതും സുഹൃത്തുക്കളും ചേർന്ന് വിൽപനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുന്നക്കുകയായിരുന്നു. റെയ്ഡിനിടെ എക്സൈസുകാരെ പ്രതികൾ ആക്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്….

Read More

ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തി

കൊല്ലം ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി 25 വയസുള്ള സുനീഷാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പുരയിടത്തിൽ വളർത്തിക്കൊണ്ട് വന്ന 172 സെ.മി, 86 സെമി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടിൽ നിന്നും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുക്കുകയുണ്ടായി….

Read More

ഇനി താമസം വാടകയ്ക്ക്; സ്വന്തം വീട് വിടാനൊരുങ്ങി ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇടയ്ക്കിടെ ആരാധകർക്ക് സന്ദർശനം നൽകുന്നത് ഈ വസതിയ്ക്ക് മുകളിൽ നിന്നാണ്. 27,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് മന്നത്ത് വസതി. സൂപ്പർതാരത്തിന്റെ ഭാര്യ ഗൗരി ഖാൻ തന്നെയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിലധികം കിടപ്പുമുറികൾ, ലൈബ്രറി, ജിം, സ്വകാര്യ ഓഡിറ്റോറിയം തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ മാളികയിൽ ഉണ്ട്. ഇപ്പോഴിതാ ഷാരൂഖ് തന്റെ കുടുംബവുമായി മന്നത്ത് വിടുന്നുവെന്നാണ് റിപ്പോർട്ട്. മന്നത്ത് കൂടുതൽ…

Read More

ഭീതി വിതച്ച് ചക്കക്കൊമ്പൻ; രണ്ട് വീടുകൾ തകർത്തു: പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു

ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. പുലർച്ചെയാണ് സംഭവമുണ്ടായത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും, ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവുമാണ് തകർത്തത്. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.  ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാട്ടാനയെത്തി. കുറച്ചു നാൾ മുൻപ് ഈ ഭാഗത്തെത്തിയ വിരിഞ്ഞ കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ബസിന്…

Read More

‘എംടി മലയാളത്തിന്‍റെ കലാമഹത്വമാണ്’; എംടിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തിയത്. എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവെച്ചു. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകള്‍ അശ്വതിയോടും 15 മിനുട്ടോളം സുരേഷ് ഗോപി സംസാരിച്ചു. വടക്കൻ വീരഗാഥയുടെ ഓർമ്മകളും തിരക്കഥയുടെ പ്രസക്തിയും പങ്കുവെച്ച സുരേഷ് ഗോപി മലയാളത്തിന്‍റെ കലാമഹത്വമാണ് എംടി എന്ന് അനുസ്മരിച്ചു.  വടക്കൻ വീരഗാഥ പോലുള്ള തിരക്കഥകളിൽ അദ്ദേഹത്തിന്‍റെ മാജിക് കാണാം. മനുഷ്യ…

Read More