
ഹിമാചലിൽ വിനോദസഞ്ചാരികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; 31 പേർക്ക് പരിക്ക്
മണ്ഡി: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികൾ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കസോളിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ നാലുമണിയോടെയാണ് അപകടത്തിൽ പെട്ടത്. ഛണ്ഡീഗഢ് -മണാലി ദേശീയ പാതയിൽ മണ്ഡിക്ക് സമീപത്തായാണ് ബസ് മറിഞ്ഞത്. കുളുവിലെ പാർവതി വാലിയിലുള്ള കസോളിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. ബസിൽ മൊത്തം 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരേയും മണ്ഡിയിലെ…