രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ​ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർ​ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു പോയത്. ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നു കാമറൂണിലേക്ക് പോയ ചരക്കു കപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടു പോയ ശേഷം കപ്പൽ ഒഴിവാക്കിയെന്നാണ്…

Read More

ബലൂചിസ്ഥാനില്‍ ട്രെയിൻ‌ റാഞ്ചിയ സംഭവം; ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് നിങ്ങള്‍, സ്വയം പരിശോധിക്കുന്നത് നന്നാകും; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

ബലൂചിസ്ഥാനില്‍ ട്രെയിൻ‌ റാഞ്ചിയ സംഭവത്തില്‍ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം പാകിസ്ഥാൻ സ്വയം പരിശോധിക്കണമെന്നും പാകിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ഭീകരതയെ സ്പോണ്‍സർ ചെയ്യുന്നത് ഇന്ത്യയാണെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. പാകിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാർത്തുന്നതിന് പകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണമെന്നും വിദേശകാര്യ മന്ത്രാലയം…

Read More

പാക്കിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിൻ റാഞ്ചിയ സംഭവം: എല്ലാ ബന്ദികളെയും മോചിപ്പിച്ചു

പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. ബിഎല്‍എ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം. ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. അതേ സമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാനില്‍ ട്രെയ‍ിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബിഎല്‍എ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റേയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിൻ പോകുമ്ബോള്‍ ട്രാക്കില്‍ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബിഎല്‍എ സായുധസംഘം ജാഫർ…

Read More

പാകിസ്ഥാനില്‍ ബലൂച് ഭീകരർ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു.ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് വിഘടനവാദികൾ ബന്ദികളാക്കിയത്. ഇന്നലെയാണ് ബലൂച് ഭീകരർ ട്രെയിൻ റാഞ്ചിയത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ടുകൾ പുറത്തുവന്നിരുന്നു. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ…

Read More

‘ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നു’: രാജ്യസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷപ്രീണനമെന്ന് വെള്ളാപ്പള്ളി

രാജ്യത്ത് രാജ്യസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ പ്രീണനമെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജ്യസഭ സീറ്റ് മുന്നണികൾ നൽകിയത് ന്യൂനപക്ഷങ്ങൾക്കാണ്. ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ തെരുവിലാണെന്നും ജാതി നോക്കി വോട്ട് ചെയ്യുന്നവർ മിടുക്കരാണെന്നും വിമർശിച്ചു. സത്യം പറയുന്ന തന്നെ ജാതിവാദിയാക്കുന്നുവെന്നും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ബിജെപിയുടെ വളർച്ചയ്ക്ക് കാരണം ന്യൂനപക്ഷ പ്രീണനനയമാണ്. തിരുത്തേണ്ടത് തിരുത്തിയാൽ വോട്ടുകൾ തിരിച്ചു വരുമെന്നും വെള്ളാപ്പള്ളി നടേശൻ…

Read More