
ഒമാനിൽ താപനില ഉയരുന്നു
ശൈത്യകാലം അവസാനിച്ചെന്ന് സൂചന നൽകി ഒമാനിൽ താപനില ഉയരാൻ തുടങ്ങി. വിവിധ വിലായത്തുകളിൽ കനത്തചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. പലയിടത്തും 40 ഡിഗ്രി സെൽഷ്യസുവരെ താപനില രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണറേറ്റിലെ ഹംറ അദ് ദുരുവിൽ ആണ്. 40.1 ഡിഗ്രിസെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. ബുറൈമിയിലും, ഫഹൂദുലും 39.6 ഡിഗ്രിസെൽഷ്യസായിരുന്നു താപനില. ഇബ്രി 39, അവാബി, മുദൈബി എന്നിവിടങ്ങളിൽ 38.4 ഡിഗ്രിസെൽഷ്യസുമായിരുന്നു രേഖപ്പെടുത്തിയ ചൂട്. മഹ്ദ, ജലാൻ ബാനി ബു ഹസൻ, ബൗഷർ,…