
ഗാസയിൽ ചികിത്സ നൽകാൻ ഡോക്ഡർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം
ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിനായി ഡോക്ടർമാർക്കും അനസ്തേഷ്യ വിദഗ്ധർക്കുമുള്ള പരിശീലന കോഴ്സ് സംഘടിപ്പിച്ചു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെയും (കെ.ആർ.സി.എസ്) ബ്രിട്ടീഷ് ചാരിറ്റബിൾ ട്രസ്റ്റ് ഡേവിഡ് നോട്ടിന്റെയും സഹകരണത്തോടെയായിരുന്നു പരിശീലനം. 32 ഡോക്ടർമാർ പരിശീലനത്തിൽ പങ്കെടുത്തു. ശനിയാഴ്ച ആരംഭിച്ച കോഴ്സ് സൊസൈറ്റിയിലെ വളന്റിയർ മെഡിക്കൽ ടീമുകളെ ഒരുക്കുന്നതിനും അവർക്ക് വൈദഗ്ധ്യം നൽകുന്നതിനും സഹായിച്ചതായി കെ.ആർ.സി.എസ് മേധാവി ഡോ.ഹിലാൽ അൽ സയർ പറഞ്ഞു. ഗാസയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ഇത് സഹായിക്കും. സംഘത്തിന് ആവശ്യമായ എല്ലാ…