
ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി
മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ. ലോകമാകെ സ്വീകാര്യനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എളിമയിൽ എഴുതിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നുംസ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നുവെന്നും അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ ഏറെ സ്‌നേഹിച്ച മാർപാപ്പമാരിൽ പ്രധാനിയായിരുന്നു അദ്ദേഹം.ഇന്ത്യ സന്ദർശിക്കമെന്ന ആഗ്രഹം…