
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത- ഗുജറാത്ത് പോരാട്ടം, ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്ത്
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. സീസണിൽ രണ്ടുകളിയിൽ മാത്രം തോറ്റ ഗുജറാത്ത് പത്ത് പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ്. മൂന്ന് ജയവും നാല് തോൽവിയുമുള്ള കൊൽക്കത്ത ഏഴാം സ്ഥാനത്തും. ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് രണ്ട് മത്സരത്തിലും കൊൽക്കത്ത ഒരു കളിയിലും ജയിച്ചു. ഇന്ന് ജയിച്ചാൽ മുംബൈ ഇന്ത്യൻസിനെ മറികടന്ന് കൊൽക്കത്തയ്ക്ക് വീണ്ടും ആറാം സ്ഥാനത്തെത്താം. നിലവിൽ മുംബൈക്ക് എട്ട് പോയിന്റും കൊൽക്കത്തയ്ക്ക്…