
അമീബിക്ക് മസ്തിഷ്‌ക ജ്വരം; പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി
അമീബിക്ക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ് പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായ സാഹചര്യത്തിലാണ് ഈ തീരുമാനം. ലോകത്ത് 60 മുതല്‍ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അമീബിക്ക്…