കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം; 1 കോടി രൂപയും 300 പവനും കവർന്നു

വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു…

Read More

സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയാണ്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 6,995 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,631 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് സംഭവിച്ചിരിക്കുന്നത്. നവംബർ 12 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കുറവ് സംഭവിച്ച് തുടങ്ങിയത്….

Read More

വിവാഹം കഴിഞ്ഞ് മൂന്നു ദിവസം, ഭാര്യയുടെ 52 പവൻ സ്വർണം പണയം വച്ചു; പണവുമായി മുങ്ങിയ യുവാവ് പിടിയിൽ

വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി. തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാൾ…

Read More

റെക്കോഡ് കുതിപ്പില്‍ സ്വര്‍ണം; ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയിലെത്തി

സ്വർണത്തിന് റെക്കോഡ് വില തുടരുന്നു. പവന് 320 രൂപ കൂടി. പവന് 58720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയിലെത്തി. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയരുന്നതാണ് കാഴ്ചയാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്.

Read More

സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്: ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 58,240 രൂപയായിരുന്നു. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,300 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,964 രൂപയുമാണ്‌. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെളളിവിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്….

Read More

ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; തടവ് ശിക്ഷ ശരിവച്ച് കോടതി

വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. ഭാര്യ ലോക്കറിൽ സൂക്ഷിക്കാനായി നൽകിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കിൽ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇത് ശരിവച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷണം നടത്തിയത്. കാസർകോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നൽകിയ അപ്പീലിലാണ് ഉത്തരവ്. സ്വർണം ബാങ്കിൽ പണയം വച്ചതിനുശേഷം ലോക്കറിൽ വച്ചതായുള്ള…

Read More

ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ കേസ്; പിടിയിലായവർ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പോലീസ്

തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയ കേസിൽ പിടിലായ ദമ്പതികള്‍ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പോലീസ് പറയുന്നു. പ്രമുഖ ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷം രൂപയുടെ സ്വർണം തട്ടിയെന്ന പരാതിയിലാണ് കൊച്ചി സ്വദേശികളായ രാജീവിനെയും ഷർമ്മിളയെയും തഞ്ചാവൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വൻ റാക്കറ്റിൽപ്പെട്ടവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു കോടി 84 ലക്ഷത്തിൻെറ സ്വർണം വാങ്ങിയ ശേഷം കൊച്ചി…

Read More

സ്വർണവില സർവകാല റെക്കോഡിൽ; പവന് 56000 രൂപ

കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ. പവന് 160 രൂപ വർധിച്ച് 56,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്‍റെ വില 55840 രൂപയിലെത്തിയിരുന്നു. മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില കുതിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്. സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ്…

Read More

സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ല

കേരളത്തിൽ സ്വർണവില തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. 53360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഓഗസ്റ്റ് അവസാന ആഴ്ച മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നുമായി സ്വർണവ്യാപാരം നടക്കുന്നത്. 6670 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ…

Read More

പാരാലിംപിക്സ് ആർച്ചറിയിൽ ഹർവീന്ദർ സിങ്ങിന് സ്വർണം; പാരിസിൽ ഇന്ത്യയുടെ 22–ാം മെഡൽ

പാരീസ് പാരാലിംപിക്സിൽ മെഡൽവേട്ടയിൽ കുതിച്ച് ഇന്ത്യ. ആർച്ചറിയിൽ ഹർവീന്ദർ സിങ്ങ് നേടിയത് ഇന്ത്യയുടെ നാലാം സ്വർണമാണ്. ആർച്ചറിയിൽ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിലാണ് ഹർവീന്ദർ സിങ്ങ് സ്വർണം നേടിയത്. ഫൈനലിൽ പോളണ്ട് താരം ലൂക്കാസ് സിസക്കിനെ 6–0ന് തകർത്താണ് ഹർവീന്ദർ സ്വർണം എയ്തിട്ടത്. ഇതോടെ പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായി ഹർവീന്ദർ. പാരിസിൽ ഇന്ത്യയുടെ 22–ാം മെഡലാണ് ഹർവീന്ദർ സിങ്ങ് കൂട്ടിച്ചേർത്തത്. നാല് സ്വർണവും, 8 വെള്ളിയും, 10 വെങ്കലവുമാണ്…

Read More