
കർണാടകയിൽ പീഡനശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കർണാടകയിലെ ഹുബ്ബള്ളിയിൽ പീഡനശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പോലീസ്. ഞായറാഴ്ച അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ബിഹാർ സ്വദേശിയായ റിതേഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. പ്രതി ബിഹാർ പട്‌ന സ്വദേശിയാണ്. കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോകുന്ന ആളാണ്. ജോലിക്ക് പോകുമ്പോൾ മകളെയും കൊണ്ടുപോകാറുണ്ടായിരുന്നു. ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ…