ആരും സുരക്ഷിതരല്ല; സ്വന്തം കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് ആശ്വസിക്കും; അശ്രദ്ധ അരുതെന്ന് പാണക്കാട് തങ്ങൾ

ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ശ്രദ്ധ വീട്ടിൽ നിന്ന് തുടങ്ങണം. സ്വന്തം വീട്ടിൽ കള്ളൻ കയറില്ലെന്ന് ആരും കരുതരുത്. എത്ര സുരക്ഷിതമാണെങ്കിലും ഒരു ദിവസം കള്ളൻ കയറുമെന്ന ചിന്ത വേണം. നമ്മൾ സുരക്ഷിതരല്ല. അശ്രദ്ധയുണ്ടായാൽ എവിടെ വേണമെങ്കിലും ലഹരി കടന്നു വരാം.തന്‍റെ കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് നമ്മൾ ആശ്വസിക്കും. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. നാളെ നമ്മുടെ വീട്ടിലും ഇതെല്ലാം വന്നേക്കാമെന്ന ജാഗ്രത എല്ലാവർക്കും വേണം.  കുട്ടികളേയും യുവതീ – യുവാക്കളേയും പ്രത്യേകമായി നിരീക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടു….

Read More

കുറഞ്ഞ ചെലവിൽ വൈദ്യുത പദ്ധതികൾ തുടങ്ങാൻ തീരുമാനമെടുക്കുമ്പോൾ ചിലർ ആവശ്യമില്ലാത്ത തടസപ്പെടുത്തുന്നു: കുറ്റപ്പെടുത്തി വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ജല വൈദ്യുത പദ്ധതികൾ തുടങ്ങാൻ തീരുമാനമെടുക്കുമ്പോൾ തന്നെ ചിലർ ആവശ്യമില്ലാത്ത എതിർപ്പുയർത്തി തടസപ്പെടുത്തുകയാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇത്തരക്കാരുടെ എതിർപ്പ് മൂലം നിരവധി പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ നെടുങ്കണ്ടത്ത് കെഎസ്ഇബി നിർമ്മിച്ച മിനി വൈദ്യുതി ഭവന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനം മാത്രമാണിപ്പോൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്. 3000 ടിഎംസി വെള്ളം സംസ്ഥാനത്തിനുണ്ട്. എന്നാൽ, വൈദ്യുതിൽ…

Read More

‘ഇപ്പോഴത്തെ തലമുറ ഫുൾ വയലൻസ്; അത് സിനിമയ്ക്ക് ഗുണം ചെയ്യില്ല’:  സംവിധായകൻ കമൽ

വയലൻസിലേക്ക് ഇപ്പോഴത്തെ തലമുറ മാറിയെന്ന് സംവിധായകൻ കമൽ. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ടെന്നും, അതുകൊണ്ടാണ് രജനികാന്തും വിജയ്‍യും മമ്മൂട്ടിയുമൊക്കെ അങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും കമൽ പറഞ്ഞു. വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല എന്നാണ് കമൽ ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു കമൽ. കമലിനൊപ്പം നടനും നിർമാതാവുമായ സുരേഷ് കുമാർ,…

Read More