
പൊളിറ്റിക്കൽ ഫാദർ ലെസ്‌നെസ്സ്; സൈബർ ആക്രമണത്തിന് പിന്നിൽ അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരെന്ന് ജി സുധാകരൻ
അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്നിലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിക്ക് സൈബര്‍ പോരാളികള്‍ ഇല്ലെന്നും അവര്‍ പാര്‍ട്ടി വിരുദ്ധരാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി മെമ്പര്‍മാരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നത് കേരളത്തില്‍ സര്‍വസാധാരണമായി നടക്കുന്നതല്ലേയെന്നും സുധാകരന്‍ ചോദിച്ചു. ‘എന്റെ കാര്യത്തില്‍ മാത്രമെന്താണ് ഇങ്ങനെ. സൈബര്‍ ഗ്രൂപ്പ് ഓന്റെയൊക്കെ അപ്പൂപ്പന്റെ ഗ്രൂപ്പ്. ഇങ്ങനെയൊരു ഗ്രൂപ്പ്…