കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത് തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണമെന്ന് രാഹുൽ ഗാന്ധി

തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നം കുട്ടി ജോസ്, ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോക്ടർ ആദിത്യ രവീന്ദ്രൻ ഹോമിയോപ്പതിക് ഫിസിഷ്യനായ ഡോക്ടർ ഫാത്തിമ അസ്ല എന്നിവരുമായുള്ള സംവാദത്തിലാണ് കേരളത്തിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്.

Read More

തുടർതോൽവികളുടെ കാരണം ഇന്ത്യാ സഖ്യത്തിലെ അനൈക്യം; ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും: എന്‍.കെ പ്രേമചന്ദ്രന്‍

ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ മുന്നറിയി.പ്പുമായി എൻ കെ പ്രേമചന്ദ്രൻ രംഗത്ത്.ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം  പറഞ്ഞു. പ്രത്യാശക്കും, പ്രതീക്ഷക്കും മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളത്. ആം ആദ്മി പാർട്ടി മുന്നണി വിടുമോയെന്ന് പ്രവചിക്കാനാവില്ല. ഇന്ത്യ സഖ്യത്തിലെ അനൈക്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള തുടർ തോൽവികളുടെ കാരണം. യോഗം വിളിക്കുന്നതിന് മുൻപ് ഉഭയകക്ഷി ചർച്ചകൾ നടക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാവാണ് എൻ.കെ പ്രേമചന്ദ്രൻ.

Read More

‘കർഷക സമരത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിന് പാർട്ടി ശാസിച്ചു’; ഭാവിയിൽ ജാഗ്രതപാലിക്കുമെന്ന് കങ്കണ

രാജ്യത്ത് നടന്ന കർഷക സമരത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിന് പാർട്ടി നേതൃത്വം തന്നെ ശാസിച്ചെന്ന് ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണൗത്ത്. ഭാവിയിൽ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു ടെലിവിഷൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. ‘പാർട്ടി നേതൃത്വം എന്നെ ശാസിച്ചു. അതിൽ എനിക്കൊരു പ്രശ്നവുമില്ല. പാർട്ടിയിലെ അവസാന വാക്ക് ഞാനല്ല. അങ്ങനെ കരുതാൻ മാത്രം വിഡ്ഡിയല്ല ഞാൻ. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. പാർട്ടിയുടെ നയത്തേയും നിലപാടിനേയും ഞാൻ…

Read More