
ഫ്രാന്‍സിസ് മാർപാപ്പയുടെ പൊതുദർശനം ഇന്ന് സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സെൻറ് പീറ്റേഴ്‌സ് ബസലിക്കയിൽ ഇന്ന് മുതൽ പൊതുദർശനത്തിന് വയ്ക്കും. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിലാണ് പോപ്പിൻറെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുക.അത് വരെയാണ് പൊതുദർശനം. അതേ സമയം ഇറ്റാലിയൻ പ്രസിഡൻറ് സെർജിയോ മാറ്ററെല്മാലെ മാർപാപ്പക്ക് അന്തിമോപചാരം അർപ്പിക്കാൻ വത്തിക്കാനിലെത്തി. ഇന്ന് മുതൽ വിവിധ രാഷ്ട്രത്തലവൻമാർ വത്തിക്കാനിലെത്തും. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു പാപ്പയുടെ അന്ത്യം. മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിരുന്നു. വത്തിക്കാൻ ഡയറക്ട്രേറ്റ് ഓഫ്…