
ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നൽകുമെന്ന് പി.എ. മുഹമ്മദ് റിയാസ്
കേരളത്തിലെ പ്രാദേശിക രുചി വൈവിധ്യങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നൽകി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “എസ്പോർ 2025 ” തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക പരമ്പരാഗത രുചി ഭേദങ്ങൾ നിരവധിയുള്ള നാടാണ് കേരളമെന്നും ഭക്ഷ്യവൈവിധ്യങ്ങളും ടൂറിസം ഉൽപന്നം എന്ന രീതിയിൽ ഉയരണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക രുചി വൈവിധ്യങ്ങളും പാചകരീതികളും സഞ്ചാരികളിലേക്ക് എത്തിക്കുന്ന ഭക്ഷ്യ…