
സഹീമിന്‍റെ ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍
സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകള്‍ അയപ്പിക്കുകയും ചെയ്ത സംഭവത്തില്‍ തലശ്ശേരി സ്വദേശി പിടിയിലായി. ടെമ്പിള്‍ഗേറ്റ് സ്വദേശി ഷഹസാന്‍ ഹൗസില്‍ മുഹമ്മദ് സഹി(31)മിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ കൈക്കലാക്കി അവരുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി മറ്റ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതി എന്നാണ് പോലീസ് പറയുന്നത്. ഇങ്ങനെ ബന്ധം സ്ഥാപിക്കുന്നവര്‍ക്ക് പിന്നീട് ഏതാനും ടാസ്‌കുകള്‍ നല്‍കി…