
എമ്പുരാന് കേരളത്തിൽ നിന്ന് മാത്രം 80 കോടി കളക്ഷൻ
കേരളത്തിൽ നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം കരസ്ഥമാക്കി എമ്പുരാൻ. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കേരളത്തിൽ നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് എമ്പുരാൻ കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ടൊവിനോ ചിത്രം 2018, മോഹൻലാലിന്റെ തന്നെ വൈശാഖ് ചിത്രം പുലിമുരുഗൻ എന്നിവയാണ് ഈ റെക്കോർഡ് സ്വന്തമായുള്ള മറ്റ് മലയാള ചിത്രങ്ങൾ. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ്…