എംപുരാൻ ട്രെയിലർ എത്തി; കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹം

ആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്. അർദ്ധരാത്രിയിൽ പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം കണ്ടത് 5 ലക്ഷത്തിൽപ്പരം ആളുകളാണ്. ട്രെയിലർ പുറത്തിറക്കി 1 മണിക്കൂറിനകമാണ് ഇത്രയും പ്രേക്ഷകശ്രദ്ധ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമുയരുകയാണ്. തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് എംപുരാൻ. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമ്മിച്ച മോഹൻലാൽ ചിത്രം…

Read More