
എമിറേറ്റ്‌സ് ഐഡി ഇനി ഡിജിറ്റൽ രൂപത്തിൽ
യുഎഇയിൽ നിലവിലുള്ള എമിറേറ്റ്സ് തിരിച്ചറിയൽ കാർഡിന് പകരം പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നതായി അധികൃതർ. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ബയോമെട്രിക് തിരിച്ചറിയൽ രീതിയും ഉപയോഗിക്കുന്ന പുതിയ സംവിധാനം ഒരു വർഷത്തിൽ നിലവിൽ വരുമെന്നും സൂചനയുണ്ട്. ബാങ്കിങ്, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ടെലികോം തുടങ്ങിയ മേഖലകളിൽ ഇ- എമിറേറ്റ്സ് ഐഡിയുടെ ഉപയോഗം വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഫെഡറൽ നാഷണൽ കൗൺസിൽ സമ്മേളനത്തിലാണ് വിഷയം ചർച്ചയായത്. ചുരുങ്ങിയ കാലത്തിനിടയിൽ യുഎഇ ഡിജിറ്റൽ പരിവർത്തനത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടും ഫിസിക്കൽ…