കാട്ടാനയെ കണ്ട് ഭയന്നോടി; വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കോതമംഗലം കോട്ടപ്പടിയില്‍ വീടിനുസമീപം എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭയന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. തുരത്തിയോടിക്കാന്‍ ശ്രമിക്കവെ ആന തിരിഞ്ഞുനിന്നത് കണ്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടിക്കയറിയ കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30-നായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു കുഞ്ഞപ്പന്‍. ഇതിനിടെ ഓടിക്കാന്‍ എത്തിയവര്‍ക്കുനേരെ ആന തിരിഞ്ഞുനിന്നു. പെട്ടെന്ന് ഭയന്നുപോയ കുഞ്ഞപ്പന്‍ വീട്ടിലേക്ക് ഓടിക്കയറുകയും ശേഷം കുഴഞ്ഞു വീഴുകയും ചെയ്തു. പിന്നാലെ പെരുവാരൂരില്‍ ആശുപത്രിയില്‍…

Read More

വീണ്ടും കാട്ടാന ആക്രമണം ; ഇടുക്കി പെരുവന്താനത്ത് സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ്…

Read More

മുത്തങ്ങയിൽ കാട്ടാനക്കു മുമ്പിൽ പെട്ട് ബൈക്ക് യാത്രക്കാർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാനക്കു മുന്നിൽ പെട്ടാൽ പിന്നെ എന്ത് കാട്ടാനാ? വയനാട് മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് സംഭവിച്ചതും അത് തന്നെയാണ്. തമിഴ്നാട് സ്വദേശികളാണ് ആനയുടെ മുന്നിൽപ്പെട്ടത്. കോഴിക്കോട്- മൈസൂരു പാതയില്‍ ജൂൺ 20ന് വൈകീട്ടായിരുന്നു സംഭവം. ബൈക്ക് യാത്രികരുടെ പിന്നിലുണ്ടായിരുന്ന കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാന ഇവർക് നേരെ പാഞ്ഞടുത്തതോടെ ബൈക്ക് യാത്രക്കാർ വണ്ടി ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ ആനയും ഇവർക്ക് നേരെ വരുന്നുണ്ട്. ഓടുന്നതിനിടയിൽ ഒരാൾ താഴെ വീഴുന്നുണ്ട്….

Read More

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ. വി. മുകേഷ് അന്തരിച്ചു

പാലക്കാട് കാട്ടാന ആക്രമണത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ നൂറിലധികം ലേഖനങ്ങൾ…

Read More

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വീണ ജോർജ്; നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും

പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം സംഭവിക്കുന്നത്. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58)4 ആണ് മരിച്ചത്. വീട്ടുമുറ്റത്ത്…

Read More

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ജനകീയ പ്രതിഷേധത്തിൽ സംഘർഷം

കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ആന്‍റോ ആന്‍റണി എംപിയും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ട്. മനുഷ്യത്വം ഉണ്ടെങ്കില്‍ സംഭവം നടന്നിട്ട് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ എങ്കിലും അവിടേക്ക് വരേണ്ടെയെന്നും നിരുത്തരവാദപരമായ സമീപനമാണ് അധികൃതരുടേതെന്നും ആന്‍റോ ആന്‍റണി…

Read More

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജുവാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം. പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്‌. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ജില്ലാ കളക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ സമ്മതിക്കില്ലെന്ന്…

Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം കൈമാറി കെപിസിസി

വയനാട് മാനന്തവാടിയിൽ കാട്ടാന ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി സഹായധനം കൈമാറി. 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കർണാടക സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ കുടുംബം നിഷേധിച്ചതിനു പിന്നാലെയാണ് കെപിസിസി തുക നൽകുമെന്ന് അറിയിച്ചത്. ജനുവരി മാസം 10നാണു റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന പനച്ചിയിൽ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ പണിക്കാരെ കൂട്ടാനായി പോയ അജീഷ് ആനയെ കണ്ടതോടെ…

Read More

മൂന്നാറിലെ കാട്ടാനശല്യത്തിന് പരിഹാരം; ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആര്‍ആര്‍ടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് എംപിയുടെ നിരാ​ഹാര സമരം. ഇന്നലെ ഉച്ചയോടെയാണ് ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ…

Read More

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ച സംഭവം: മൂന്നാറിൽ എൽഡിഎഫ് ഹർത്താൽ

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ  ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹർത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിൻറെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. …

Read More