
അറ്റകുറ്റപ്പണി; കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടത്തുന്നത് മൂലം ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും. ശനിയാഴ്ച മുതൽ ഏപ്രിൽ 26 ശനിയാഴ്ച വരെ വിവിധ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് രാവിലെ 8 മണി മുതൽ നാല് മണിക്കൂർ നേരത്തേക്ക് കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.