
ബലിപെരുന്നാൾ ; പെരുന്നാൾ പണവുമായി ഖത്തറിൽ ഈദിയ്യ എടിഎമ്മുകൾ
ബലിപെരുന്നാളിനെ വരവേറ്റുകൊണ്ട് പെരുന്നാൾ പണം പിൻവലിക്കാൻ ‘ഈദിയ്യ എ.ടി.എമ്മുകൾ’ ഒരുക്കി ഖത്തർ സെൻട്രൽ ബാങ്ക്. വ്യാഴാഴ്ച മുതൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈദിയ്യ എ.ടി.എമ്മുകൾ പ്രവർത്തിച്ച് തുടങ്ങി. അഞ്ച്, പത്ത്, 50-100 റിയാലുകളുടെ കറൻസികൾ പിൻവലിക്കാവുന്ന എ.ടി.എമ്മാണ് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. പ്ലെയ്സ് വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്, അൽഖോർ മാൾ, അൽമീറ മുഐതർ, അൽ മീറ…