വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഒരു മില്യൺ ദിർഹത്തിന്റെ സഹായം ദുബായ് കെയേഴ്സിന് കൈമാറി ലുലു ഗ്രൂപ്പ്

ആഗോളതലത്തിൽ ദുബായ് കെയേഴ്സ് നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യൺ ദിർഹത്തിന്റെ സഹായമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ദുബായ് കെയേഴ്സ് സിഇഒ താരിഖ് അൽ ഗുർഗിന് കൈമാറിയത്. വിശുദ്ധ മാസത്തിൽ ദുബായ് കെയേഴ്സിന് സഹായം നൽകാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള സേവനത്തിന് നൽകുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി…

Read More

ത്രിഭാഷാ വിവാദം: ഡിഎംകെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വഴി തെറ്റിക്കുന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും പാര്‍ലമെന്‍റ് പ്രക്ഷുബ്ധം. ത്രിഭാഷ വിവാദം, മണ്ഡല പുനര്‍ നിര്‍ണ്ണയം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി. ത്രിഭാഷ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഡിഎംകെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വഴി തെറ്റിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തിരിച്ചടിച്ചു.  മണ്ഡലപുനര്‍ നിര്‍ണ്ണയം, ത്രിഭാഷ വിവാദം, ഇരട്ട വോട്ടര്‍ ഐഡി തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയത്തിലും ചര്‍ച്ചയില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍…

Read More

ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമമെന്ന് ആരോപണം; തമിഴ് ജനത അംഗീകരിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ. നാളെ ഡിഎംകെ സഖ്യത്തിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിക്കും.  നയത്തിന്റെ മറവിൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമമെന്നാണ് ഡിഎംകെയുടെ വാദം. ദ്വിഭാഷാ പദ്ധതിയിൽ മാറ്റം വേണ്ടെന്ന എ.ഐ.എ.ഡി.എം.കെയുടെ നിലപാടും വിഷയത്തിൽ  ഡിഎംകെക്ക് ആശ്വാസമായിരിക്കുകയാണ്.  ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും അംഗീകരിച്ചില്ലെങ്കിൽ കേന്ദ്രവിഹിതം ലഭിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രഖ്യാപനത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെയാണ് ഡിഎംകെയ്ക്ക് ആശ്വാസമായി അണ്ണാഡിഎംകെയും  നിലപാടെടുത്തത്. സംസ്ഥാനത്ത് നിലവിലുള്ള ദ്വിഭാഷാ ദ്ധതിയിൽ…

Read More

ഒന്നാം ക്‌ളാസിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും അനുവദിക്കില്ല; സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും: വി. ശിവൻകുട്ടി

ഒന്നാം ക്‌ളാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.  വിദ്യാഭ്യാസത്തെ നിലവാരം കൂട്ടാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കും. സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സംസ്ഥാന…

Read More

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് അവരുടെ ശബ്ദവും അവരുടെ ഇഷ്ടങ്ങളും ഇല്ലാതാക്കുന്നതിന് തുല്യം: ആ​ഗോള ഉച്ചകോടി സംഘടിപ്പിച്ച് പാകിസ്ഥാൻ

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ നടന്ന ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാതെ താലിബാൻ. ഉച്ചകോടിയിൽ പങ്കെടുക്കാനായി താലിബാൻ ഭരണകൂടത്തിന് ഔദ്യോഗിക ക്ഷണം നൽകിയിരുന്നെങ്കിലും ആരും പങ്കെടുത്തില്ലെന്ന് പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂൽ സിദ്ദിഖി പറഞ്ഞു.  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അവരുടെ ശബ്ദവും അവരുടെ ഇഷ്ടങ്ങളും ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പെൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലീം ലോകം കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ശോഭനമായ…

Read More

രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ല; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്ക്: രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുൻ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതിൽ രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു. കോടതികൾ തന്നെ ഇത് വ്യക്തമാക്കിയതാണ്. അതിനാൽ വിഷയത്തിൽ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിൽ അവ പരിഹരിക്കാവുന്നതേയുള്ളു. ഇതിൽ രണ്ട് വഴികള്‍ ഇല്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവര്‍ത്തിക്കും. മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല…

Read More

കുട്ടികള്‍ക്ക് പഠനാനുഭവം നഷ്ടമാകും; വാട്‌സാപ്പ് വഴി നോട്ടുകള്‍ അയയ്ക്കരുത്: അധ്യാപകര്‍ക്ക് വിലക്ക്

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പ് പോലെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി വിദ്യാര്‍ഥിക്കള്‍ക്കു നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.  ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്സ് ഉള്‍പ്പെടെയുള്ള പഠനസംബന്ധമായ കാര്യങ്ങള്‍ വാട്‌സാപ്പ്  പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും പ്രിന്റൗട്ട് എടുത്തു പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരവും സംബന്ധിച്ച് രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നൽകിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. കോവിഡ് കാലത്ത്…

Read More

ഭരണഘടന വിരുദ്ധം എന്ന് പറയാൻ ആവില്ല; ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കികൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു അത് ഭരണഘടന വിരുദ്ധം എന്ന് പറയാൻ ആവില്ല.  യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി…

Read More

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണ്; കടുത്ത വിമർശനവുമായി സുപ്രീം കോടതി

എന്‍ആര്‍ഐ ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി .മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി  നിരീക്ഷിച്ചു ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി . പഞ്ചാബിൽ നിന്നുള്ള കേസിലാണ് കോടതി വിമർശനം. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന നിർദ്ദേശം അടുത്തിടെ   കോടതിയിൽ നിന്ന്…

Read More

‘ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികം’: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സര്‍വകലാശാലകളില്‍ നിന്നു പ്രീ ഡിഗ്രി ഒഴിവാക്കി പ്ലസ് ടു ഉണ്ടാക്കിയത്. ഇപ്പോള്‍ സെക്കന്‍ഡറിയെയും ഹയര്‍ സെക്കന്‍ഡറിയെയും ഏകീകരിക്കണമെന്ന് പറയുന്നത് അപ്രായോഗികമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നല്ല കാര്യങ്ങളുണ്ടെങ്കില്‍ സ്വാഗതം ചെയ്യാം. പക്ഷെ ഒരു ചര്‍ച്ചയും നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാരിന്റെ പരീക്ഷണശാലയല്ല കേരളത്തിലെ വിദ്യാഭ്യാസരംഗം. സര്‍ക്കാരിന്റെ തെറ്റായ…

Read More